
ബിജു മേനോനും പൃഥ്വിരാജും മുഖ്യ കഥാപാത്രങ്ങളായെത്തിയ ചിത്രമാണ് അയ്യപ്പനും കോശിയും. ചിത്രത്തിലെ ഇരുവരുടെയും പ്രകടനം വളരെ മികച്ചതായിരുന്നു. ചിത്രത്തിലെ മറ്റ് താരങ്ങളും അവരുടെ കഥാപാത്രങ്ങളോട് നീതിപുലർത്തി. അതിൽ പ്രധാനയിയാണ് ചിത്രത്തിൽ കണ്ണമ്മ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച നടി ഗൗരി നന്ദ.
ബിജു മേനോൻ അവതരിപ്പിച്ച അയ്യപ്പൻ നായരുടെ ഭാര്യയാണ് കണ്ണമ്മ. ശക്തയായ സ്ത്രീ കഥാപാത്രമായിരുന്നു കണ്ണമ്മ. കോശിയോട്(പൃഥ്വിരാജ് കഥാപാത്രം) മുഖത്തടിച്ചതുപോലെയുള്ള കണ്ണമ്മയുടെ സംസാരം തീയേറ്ററിൽ നിറഞ്ഞ കൈയടിയാണ് നേടിയത്. ഇപ്പോഴിതാ ആ രംഗത്തെക്കുറിച്ച് മനസ്സ് തുറന്നിരിക്കുകയാണ് നടി.
‘കോശി എന്ന് പറയുന്നത് അവൾക്ക് ഒരു സംഭവമൊന്നുമല്ല. ഇതിലും വലിയ ആളുകളെ ഫേസ് ചെയ്ത് വന്നിരിക്കുന്ന വ്യക്തിയാണ്. രാജുവേട്ടന്റെ സപ്പോർട്ടിലാണ് ആ സീൻ ഗംഭിരമായത്. പേടിയൊന്നുമുണ്ടായിരുന്നില്ല. കാരണം അവർ നമ്മളെ പേടിപ്പിക്കുന്ന ആളുകളല്ലായിരുന്നു. അവർക്കും ആഗ്രഹമുണ്ട് അവരുടെ സിനിമയിലെ കഥാപാത്രങ്ങൾ മികച്ചതായിരിക്കണമെന്ന്’-ഗൗരി പറഞ്ഞു.
Post Your Comments