ബാലതാരമായി സിനിമയിലെത്തിയ വിഷ്ണു ഉണ്ണികൃഷ്ണന് പിന്നീടു മലയാള സിനിമയില്‍ അടയാളപ്പെട്ടത് ഹിറ്റ് സിനിമകളുടെ തിരക്കഥാകൃത്തെന്ന നിലയിലാണ്. ബിബിന്‍ ജോര്‍ജ്ജുമായി ചേര്‍ന്ന് അമര്‍ അക്ബര്‍ അന്തോണി എന്ന ഹിറ്റ് സിനിമയിലൂടെ തിരക്കഥാകൃത്തിന്റെ റോള്‍ ഏറ്റെടുത്ത വിഷ്ണു പിന്നീട് അറിയപ്പെടുന്ന നടനായും മലയാള സിനിമയിലെ തിരക്കേറിയ താരമായി. വിഷ്ണു ഉണ്ണി കൃഷ്ണന് ബിബിന്‍ ജോര്‍ജ്ജ് ടീം രചന നിര്‍വഹിച്ച കട്ടപ്പനയിലെ ഹൃത്വിക് റോഷനില്‍ നായകനായി അഭിനയിച്ചു കൊണ്ടായിരുന്നു വിഷ്ണുവിന്റെ നായക അരങ്ങേറ്റം. സിനിമയുടെ തിരക്കുകള്‍ വിട്ടു വിവാഹ ജീവിതത്തിന്റെ സന്തോഷകരമായ നിമിഷങ്ങള്‍ ആസ്വദിക്കുകയാണ് മലയാള സിനിമയുടെ ഈ യുവ തിരക്കഥാകൃത്ത്. തന്റെ വിവാഹം ഒരിക്കലും ആര്ഭാടത്തിന്റെതാകരുതെന്ന് തനിക്ക് നിര്‍ബന്ധമുണ്ടായിരുന്നതായും എന്നാല്‍ വീട്ടുകാരുടെ ആഗ്രഹത്തിന് മുന്നില്‍ ചില വിട്ടുവീഴ്ചകളൊക്കെ ചെയ്യേണ്ടി വരുമെന്നും വിവാഹ വിശേഷങ്ങള്‍ പങ്കുവെച്ചു കൊണ്ട് വിഷ്ണു ഉണ്ണികൃഷ്ണന് മനസ്സ് തുറക്കുന്നു.
സത്യത്തില്‍ ഈ കല്യാണം എന്ന് പറഞ്ഞാല്‍ രണ്ട് രീതിയിലുണ്ടെന്നാ എനിക്ക് തോന്നുന്നത്. ആദ്യത്തേത് ജാഡ കല്യാണം രണ്ടാമത്തേത് സ്നേഹകല്യാണം. എനിക്ക് സ്നേഹ കല്യാണം മതിയെന്ന് നേരത്തെ ഉറപ്പിച്ചിരുന്നു. ആര്‍ഭാടങ്ങള്‍ പരമാവധി കുറയ്ക്കുക എന്നതായിരുന്നു എന്റെ വിവാഹത്തിന്റെ ടാഗ് ലൈന്‍. പക്ഷെ ചിലയിടങ്ങളില്‍ നമ്മള് വീട്ടുകാര്‍ക്ക് വേണ്ടി ചിലതൊക്കെ ചെയ്യേണ്ടി വരും. അതിലൊന്നാണ് റിസപ്ഷന്. നാട്ടുകാരും വീട്ടുകാരും എല്ലാം വരുമ്പോള്‍ നമ്മളെ നല്ല ഭംഗിയില്‍ കാണണമെന്ന് വീട്ടുകാര്‍ക്കാണ് കൂടുതല്‍ ആഗ്രഹം. അങ്ങനെയാണ് വിവാഹശേഷം സല്‍ക്കാരം വെച്ചത്. വനിതയ്ക്ക് നല്കിയ പ്രത്യേക അഭിമുഖത്തിലായിരുന്നു വിഷ്ണു ഉണ്ണി കൃഷ്ണന് തന്റെ വിവാഹ വിശേഷങ്ങള്‍ പങ്കുവെച്ചത്.
Post Your Comments