GeneralLatest NewsMollywood

നടി താര കല്യാണിന്റെ മകളുടെ വിവാഹം; ക്ഷണക്കത്ത് പങ്കുവച്ച് സൗഭാഗ്യ

സൗഭാഗ്യയോടൊപ്പം നൃത്തത്തിലും ടിക് ടോക് വീഡിയോകളിലുമൊക്കെ ഒപ്പമുണ്ടായിരുന്ന അർജുൻ സോമശേഖരാണ് വരന്‍.

അഭിനേതാക്കളായ രാജാറാമിന്റെയും താരാ കല്യാണിന്റെയും മകളാണ് സൗഭാഗ്യ. നൃത്തത്തിലൂടെയും ടിക് ടോക്കുകളിലൂടെയും ആരാധകരെ കയ്യിലെടുത്ത താരമാണ് സൗഭാഗ്യ വിവാഹിതയാകുന്നു.

സൗഭാഗ്യയോടൊപ്പം നൃത്തത്തിലും ടിക് ടോക് വീഡിയോകളിലുമൊക്കെ ഒപ്പമുണ്ടായിരുന്ന അർജുൻ സോമശേഖരാണ് വരന്‍. വിവാഹ നിശ്ചയം കഴിഞ്ഞ വിവരം ഇൻസ്റ്റാ​ഗ്രാമിലൂടെ സൗഭാഗ്യ തന്നെയാണ് ആരാധകരെ അറിയിച്ചത്. ഇപ്പോഴിതാ വീവാഹ തീയതി പുറത്ത് വിട്ടിരിക്കുകയാണ് താരം.

അര്‍ജുനുമായുള്ള തന്‍റെ വിവാഹം ഈ മാസം 19 ന് ഉണ്ടാകും എന്നാണ് സൗഭാഗ്യ ക്ഷണകത്ത് പങ്കുവച്ചുകൊണ്ട് അറിയിച്ചിരിക്കുന്നത്. ഗുരുവായൂർ ക്ഷേത്ര നടയിൽ വച്ചാകും വിവാഹം

shortlink

Related Articles

Post Your Comments


Back to top button