‘ഉസ്താദ് ഹോട്ടല്‍’ എന്ന സിനിമയ്ക്ക് ശേഷം അന്‍വര്‍ റഷീദ് തന്റെ പുതിയ ചിത്രം ട്രാന്‍സുമായി വരുമ്പോള്‍ ആരാധകര്‍ ഏറെ പ്രതീക്ഷയിലാണ്. ഫഹദ് നസ്രിയ താരദമ്പതികള്‍ സിനിമയില്‍ നായികനായകന്മാരായി എത്തുന്നു എന്നതാണ് ചിത്രത്തിന്റെ മറ്റൊരു പ്രധാന പ്രത്യേകത. ട്രാന്‍സ് എന്ന സിനിമയില്‍ നസ്രിയ അഭിനയിക്കാനിരുന്നതെല്ലന്നും സിനിമയുടെ വാണിജ്യപരമായ ചിന്തയാണ് നസ്രിയ സിനിമയിലെത്തിച്ചതെന്നും അന്‍വര്‍ റഷീദ് വനിതയ്ക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ പങ്കുവെയ്ക്കുന്നു.
‘ആദ്യം ട്രാന്‍സില്‍ പെണ്‍കഥാപാത്രം ഇല്ലായിരുന്നു. സിനിമയുടെ വാണിജ്യവശം ചിന്തിച്ച് പെണ്‍കഥാപാത്രത്തെ സൃഷ്ടിച്ചതാണ്. ഈ സിനിമയിലെ വലിയ വെല്ലുവിളിയായിരുന്നു സ്ക്രീനിലെ ഫഹദ് -നസ്രിയ കെമസ്ട്രി. ഇവര്‍ തമ്മിലുള്ള രംഗങ്ങള്‍ ഒരുക്കാന്‍ കുറെ സമയം വേണ്ടിവന്നു. ഫഹദ് മെതേഡ് ആക്ടര്‍ ആണ്. ഫഹദിന് സീന്‍സ് കൊടുത്താല്‍ ആള്‍ ആ ലോകത്തായിരിക്കും. സെറ്റിലെ ബഹളമൊന്നും ശ്രദ്ധിക്കാതെ ഫഹദ് ഒരുവശത്ത് മാറിയിരുന്നു ചെയ്യാന്‍ പോകുന്ന രംഗത്തെക്കുറിച്ച് ചിന്തിക്കുകയായിരിക്കും. ഫഹദ് തന്റെ കഥാപാത്രത്തിന് വേണ്ടി കഠിനമായി പ്രയത്നിക്കുന്ന നടനാണ്. അത് ഫഹദിന്റെ സിനിമകളില്‍ കാണാനുണ്ടാകും. നസ്രിയ സെറ്റില്‍ ഫുള്‍ ടൈം കോമഡി പറഞ്ഞു ലൈവായിരിക്കും. പക്ഷേ ആക്ഷന്‍ പറഞ്ഞാല്‍ ആ സെക്കന്‍ഡില്‍ മാജിക് പോലെ കഥാപാത്രമായി മാറും’.
Post Your Comments