‘കറുത്ത മുട്ടനാടിന്റെ ചോര കുടിക്കുന്ന തോമാച്ചായൻ’ ഒരുകാലഘട്ടത്തിൽ മലയാളസിനിമ അടക്കിവാണ ചിത്രമായിരുന്നു മോഹൻലാൽ നായകനായ സ്ഫടികം. ഈ ചിത്രത്തിലൂടെ മലയാളികൾ നെഞ്ചിലേറ്റിയ കൂട്ടുകെട്ടാണ് മോഹന്‍ലാലും ഭദ്രനും. സ്ഫടികത്തിലെ ആടുതോമ പ്രേക്ഷക മനസുകളില്‍ നിന്നും ഇന്നും മായാതെ നില്‍ക്കുന്ന കഥാപാത്രമാണ്. മോഹന്‍ലാലിന്റെ കരിയറില്‍ എറ്റവും ആഘോഷിക്കപ്പെട്ട കഥാപാത്രങ്ങളില്‍ ഒന്നൂകുടിയാണ് ആടുതോമ. സ്ഫടികത്തെ ഇന്നും എല്ലാവരും ഓര്‍ക്കുമ്പോള്‍ ആ വിന്റേജ് മോഹന്‍ലാലിനെ എവിടെയൊ നഷ്ടപ്പെട്ടിരിക്കുന്നു എന്ന് സംവിധായകൻ പറയുന്നു.
”പഴയ മോഹന്‍ലാലിന് എന്ത് സംഭവിച്ചു എന്നറിയില്ല, വിഷമമുണ്ട്. പക്ഷേ അത് മോഹന്‍ലാലിന്റെ കുഴപ്പമല്ല” സംവിധായകൻ ഭദ്രന്‍ പറഞ്ഞു. കൊച്ചിയില്‍ നടന്ന സിപിസി അവാര്‍ഡ് വേദിയിലാണ് സംവിധായകന്‍ ഇക്കാര്യം പറഞ്ഞത്. സ്ഫടികത്തിന്റെ 25ാം വാര്‍ഷികത്തോടനുബന്ധിച്ച് സിനിമയുടെ 4കെ /ഡിജിറ്റല്‍ വേര്‍ഷന്‍ പ്രദര്‍ശിപ്പിക്കാന്‍ ഒരുങ്ങുകയാണ് സംവിധായകന്‍.
1995ലാണ് മോഹന്‍ലാല്‍-ഭദ്രന്‍ കൂട്ടുകെട്ടില്‍ സ്ഫടികം പുറത്തിറങ്ങിയത്. സ്ഫടികത്തിന് പിന്നാലെ ഒളിമ്പ്യന്‍ അന്തോണി ആദം, ഉടയോന്‍ എന്നീ ചിത്രങ്ങളും ഈ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയിരുന്നു. ഒരിടവേളയ്ക്ക് ശേഷം സംവിധായകന്‍ വീണ്ടും തിരിച്ചെത്തുകയാണ്. സൗബിന്‍ ഷാഹിര്‍ നായകനാവുന്ന ജൂതന്‍ എന്ന സിനിമയുമായിട്ടാണ് ഭദ്രന്‍ മലയാസിനിമയിലേക്ക് തിരിച്ചെത്തുന്നത്.
Post Your Comments