മലയാളത്തിന്റെ പ്രിയതാരമാണ് സുരേഷ് ഗോപി. നീണ്ട ഇടവേളയ്ക്ക് ശേഷം സുരേഷ് ഗോപി ശോഭന കൂട്ടുകെട്ടില്‍ എത്തിയ ചിത്രമാണ് വരനെ ആവശ്യമുണ്ട്. അനൂപ് സത്യന് ഒരുക്കിയ ഈ ചിത്രത്തിന്റെ വിശേഷങ്ങള്‍ പങ്കുവച്ച സുരേഷ് ഗോപി ഒരു കുഞ്ഞ് നഷ്ടപ്പെട്ടതിന്റെ വേദന ഇന്നും തന്റെ ഉള്ളില്‍ നിറഞ്ഞു നില്ക്കുന്നതായി പറയുന്നു.
”മകള്‍ക്ക് എന്ന സിനിമ ഞാന്‍ എന്ന നടന്റെ മനസിനെ വല്ലാതെ മഥിച്ച ഒന്നാണ്. നമ്മുടെ ജീവിതവുമായി ബന്ധപ്പെട്ട് ഒരുപാട് കാര്യങ്ങളുണ്ട് അതില്‍. ഒരു കുഞ്ഞ് നഷ്ടപ്പെട്ടതിന്റെ വേദന ഒരിക്കലും മാറാത്ത മനുഷ്യനാണ് അതിലെ കഥാപാത്രം. ജീവിതത്തില്‍ ഇതേ അവസ്ഥയിലൂടെ ഞാനും കടന്ന് പോയിട്ടുണ്ട്. എനിക്ക് ഇന്നും അത് വലിയൊരു ആഘാതമാണ്. അങ്ങോട്ടും ഇങ്ങോട്ടും തുലനം ചെയ്യാന്‍ പറ്റാത്ത അന്തസുള്ള സിനിമകളാണ് അവയൊക്കെ.” സുരേഷ് ഗോപി പറഞ്ഞു
തിരിച്ച് വരണമെന്ന് തോന്നിയത് എപ്പോഴാണെന്ന് കൃത്യമായി അറിയില്ല. എന്നാല്‍ അത് ആഗ്രഹിച്ചിരുന്നു. എനിക്ക് കമ്മീഷ്ണര്‍ ചെയ്യണം, ലേലം ചെയ്യണം എന്നൊക്കെ തോന്നിയിരുന്നു. അതിനാല്‍ വീണ്ടും വന്നു. ഇടവേളകള്‍ അതിന് മുന്‍പും ഉണ്ടായിട്ടുണ്ട്. ശക്തമായി തിരിച്ച് വന്നിട്ടുമുണ്ട്. പ്രാഞ്ചിയേട്ടന് ആന്‍ഡ് ദി സെയിന്റ് പതിനഞ്ചോ ഇരുപതോ പ്രാവശ്യം കണ്ടു. അതൊരു സിനിമയായി കണ്ടില്ല. അതിലെ കഥാ സന്ദര്‍ഭങ്ങളെല്ലാം എന്റെ മുന്നില്‍ നടക്കുന്നത് പോലെയാണ് അനുഭവപ്പെട്ടത്. അതുപോലെ കോക്ടെയില്‍ നാലോ അഞ്ചോ പ്രാവശ്യം കണ്ട ചിത്രമാണെന്ന് താരം കൂട്ടിച്ചേര്‍ത്തു.
Post Your Comments