പ്രണവ് മോഹന്‍ലാല്‍ ഹീറോയായി അഭിനയിക്കുന്ന ഹൃദയം ഇനി പാലക്കാടിന്റെ മണ്ണില്‍ ചിത്രീകരിക്കും. രണ്ടു ദിവസത്തെ ചിത്രീകരണമാണ് പാലക്കാടുള്ളത്. കൊച്ചിയില്‍ നിന്ന് ഷിഫ്റ്റ് ആയ ചിത്രത്തില്‍ പൂര്‍ണ്ണമായും പ്രണവ് മോഹന്‍ലാലിന്റെ രംഗങ്ങളാണ് പാലക്കാട് ചിത്രീകരിക്കുന്നത്. പിന്നീട് പാലക്കാട് നിന്ന് ചെന്നൈയിലേക്ക് ഷിഫ്റ്റ് ചെയ്യുന്ന ചിത്രത്തില്‍ കല്യാണി പ്രിയദര്ശന് ജോയിന്‍ ചെയ്യും.
ജേക്കബിന്റെ സ്വര്‍ഗരാജ്യത്തിനു ശേഷം വിനീത് ശ്രീനിവാസന് സംവിധാനം ചെയ്യുന്ന ചിത്രം ഒരു യഥാര്‍ത്ഥ കഥയെ മുന്‍നിര്‍ത്തി പറയുന്ന ക്യാമ്പസ് സിനിമയാണ്. മെരിലാൻഡിന്റെ ബാനറിൽ വിശാഖ് സുബ്രഹ്ണ്യം ആണ് ചിത്രത്തിന്റെ നിര്‍മ്മാണം. ഓണം റിലീസായി പ്രഖ്യാപിച്ചിട്ടുള്ള ഹൃദയം ജൂണ്‍ ജൂലൈ മാസത്തോടെ പൂര്‍ത്തിയാകും. ഏപ്രില്‍ ആദ്യവാരം ചെന്നൈയിലെ ഷൂട്ടിംഗ് ആരംഭിക്കും. വിനീത് ശ്രീനിവാസന് പഠിച്ച ചെന്നൈയിലെ ക്യാമ്പസാണ് സിനിമയുടെ പ്രധാന ലൊക്കേഷന്‍. പ്രണവ് മോഹന്‍ലാല്‍ നായകനായ ആദി തിയേറ്ററില്‍ വിജയം നേടിയിരുന്നുവെങ്കിലും പ്രണവിന്റെ രണ്ടാം ചിത്രം ഇരുപത്തിയൊന്നാം നൂറ്റാണ്ട് ബോക്സോഫീസ് പരാജയം ഏറ്റുവാങ്ങിയിരുന്നു. അജു വര്‍ഗീസ്, ദര്‍ശന രാജേന്ദ്രന്, രഞ്ജി പണിക്കര്‍, ബൈജു എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍.
Post Your Comments