തെന്നിന്ത്യൻ സിനിയമം താരം ശ്രിയ ശരണും ആൻഡ്രേയ് കൊഷ്ചീവും 2018 ലാണ് വിവാഹിതരായത്. വിവാഹത്തോടെ മാധ്യമശ്രദ്ധയിൽനിന്നും അകന്നു കഴിയുകയായിരുന്നു ശ്രിയ . ഇപ്പോഴിതാ വാലന്റൈൻസ് ഡേയായ ഇന്നലെ തന്റെ വിവാഹദിനത്തിലെ ചിത്രം പങ്കുവെച്ച് അൻഡ്രേയോടുളള സ്നേഹം പ്രകടിപ്പിച്ചിരിക്കുകയാണ് ശ്രിയ. അടുത്തിടെ ടൈംസ് ഓഫ് ഇന്ത്യയ്ക്കു നൽകിയ അഭിമുഖത്തിൽ ആൻഡ്രേയെ താൻ പരിചയപ്പെട്ടതിനെക്കുറിച്ചും പ്രണയത്തിലായതിനെക്കുറിച്ചും ശ്രിയ പറഞ്ഞിരുന്നു
”ആൻഡ്രേയെ പോലൊരു നല്ല ജീവിത പങ്കാളിയെ കിട്ടിയതിൽ ഞാൻ ഭാഗ്യവതിയാണ്. ഭർത്താവിനെക്കാൾ നല്ല പങ്കാളി എന്നു പറയാനാണ് എനിക്കിഷ്ടം. എന്റെ സന്തോഷവും സങ്കടവും എല്ലാം പങ്കുചെയ്യുന്നയാളാണ് അൻഡ്രേയ്. എന്നിലും എന്റെ തൊഴിലിലും അദ്ദേഹം അഭിമാനിക്കുന്നു. ഞാൻ മാനസികമായി തളരുമ്പോഴും വിഷമിക്കുമ്പോഴും അദ്ദേഹം എന്നെ സമാധാനിപ്പിക്കാൻ ശ്രമിക്കും. എന്റെ ജീവിതത്തിൽ സംഭവിച്ച ഏറ്റവും നല്ല കാര്യം ആൻഡ്രേയ് ആണ്. അദ്ദേഹത്തോടൊപ്പം ചെലവഴിക്കുന്ന ഓരോ നിമിഷവും ഞാൻ ഇഷ്ടപ്പെടുന്നു” ശ്രേയ അഭിമുഖത്തിൽ പറഞ്ഞു.
വിവാഹശേഷം അഭിനയത്തിൽനിന്നും വിട്ടുനിൽക്കുന്ന ശ്രിയ എസ്.എസ്.രാജമൗലിയുടെ ‘ആർആർആർ’ സിനിമയിൽ അതിഥി താരമായെത്തുകയാണ്. 2021 ൽ റിലീസിനെത്തുന്ന ചിത്രത്തിൽ ജൂനിയർ എൻടിആർ, രാം ചരൺ, ആലിയ ഭട്ട്, അജയ് ദേവ്ഗൺ തുടങ്ങി വൻതാരനിര തന്നെയുണ്ട്.
Post Your Comments