സാമുവല്‍ ജോണ്‍ കാട്ടൂര്ക്കാരന് എന്ന ഫോറന്‍സിക് ഉദ്യോഗസ്ഥനായി ടോവിനോ എത്തുന്ന പുതിയ ചിത്രം ‘ഫോറന്‍സിക്’ന്റെ ട്രെയ്ലര് സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു. പത്തു ലക്ഷം കാഴ്ചക്കാരുമായി യൂട്യൂബ് ട്രെന്‍ഡിംഗ് ലിസ്റ്റില്‍ അഞ്ചാമതായി തുടരുകയാണ് ചിത്രത്തിന്റെ ട്രെയ്ലര്. അഖില്‍ പോളും അനസ് ഖാനും ചേര്‍ന്നാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.
ഫോറന്‍സിക് ട്രെയ്ലര് കണ്ടതിന് ശേഷം നടന് പൃഥ്വിരാജ് പറഞ്ഞ വാക്കുകളാണ് സംവിധായകരിൽ ഒരാളായ അഖില്‍ പോള്‍ തന്റെ ഫെയ്സ്ബുക്ക് പേജിലൂടെ പങ്കുവച്ചിരിക്കുന്നത്. ചിത്രത്തിന്റെ ട്രെയ്ലര് ഒരു മില്യണ്‍ നേടുന്നതിനേക്കാളേറെ സന്തോഷവും വിലയുമാണ് പൃഥ്വിരാജിന്റെ ഈ വാക്കുകള്‍ക്ക് എന്നാണ് അഖില്‍ പറയുന്നത്.
ചിത്രം വളരെ നന്നായി ഒരുക്കിയിട്ടുണ്ടെന്നും അഖിലിനെ ഓര്‍ത്തു അഭിമാനിക്കുന്നു എന്നുമാണ് പൃഥ്വിരാജ് അഖിലിന് വാട്സ്ആപ്പ് സന്ദേശമയച്ചത്. പൃഥ്വിരാജ് നായകനായ ‘സെവന്ത് ഡേ’ സംവിധാനം ചെയ്താണ് അഖില്‍ പോള്‍ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ചത്.
റിതിക സേവ്യര്‍ ഐപിഎസ് എന്ന കഥാപാത്രമായി മംമ്ത മോഹൻദാസും ചിത്രത്തിൽ എത്തുന്നു. സൈജു കുറുപ്പ്, ധനേഷ് ആനന്ദ് ഗിജു ജോണ്‍, റേബ മോണിക്ക ജോണ്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍.
Post Your Comments