തെന്നിന്ത്യന്‍ സിനിമാപ്രേക്ഷകരുടെ ഇഷ്‌ട്ട നടിയാണ് സുമലത. മലയാളത്തലെ മോഹന്‍ലാല്‍, മമ്മൂട്ടി, സുരേഷ് ഗോപി എന്നിവരുടെ കരിയറിലെ ഭാഗ്യനായിക കൂടിയാണ് സുമലത. ഒരുകാലത്ത് മലയാളത്തിലെ തിരക്കേറിയ നായികമാരിലൊരാള്‍ കൂടിയായ താരം പിന്നീട് അന്യഭാഷയിലേക്ക് ചേക്കേറുകയായിരുന്നു. കന്നഡ സിനിമയിലെ മുന്‍നിരതാരവും രാഷ്ട്രീയ പ്രവർത്തകനുമായ അംബരീഷായിരുന്നു താരത്തെ ജീവിതസഖിയാക്കിയത്. നായികയായി തിളങ്ങി നില്‍ക്കുന്നതിനിടയിലായിരുന്നു സുമലത വിവാഹ ജീവിതത്തിലേക്ക് പ്രവേശിച്ചത്. എന്നാൽ സുമലതയുമായുള്ള വിവാഹത്തിന് അംബരീഷിന്റയെ വീട്ടുകാര്‍ സമ്മതിച്ചിരുന്നില്ല. അല്‍പായുസ്സുള്ള ദാമ്പത്യമായിരിക്കും ഇവരുടേതെന്നായിരുന്നു ജോത്സ്യന്റയെ പ്രവചനം. എന്നാൽ പ്രതിസന്ധികളെ അവഗണിച്ച് ഇരുവരും ഒന്നിക്കുകയായിരുന്നു.
തുടർന്ന് 2018 നവംബര്‍ 27 ന് അംബരീഷ് ഈ ലോകത്തോട് വിട പറയുകയായിരുന്നു. മകന്റെ ആദ്യസിനിമ റിലീസ് ചെയ്യുന്നതിനിടയിലായിരുന്നു അദ്ദേഹത്തിന്റെ വിയോഗം.
അംബരീഷിന്റെ വിയോഗത്തിന് പിന്നാലെ സുമലതയും രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുകയായിരുന്നു.
ഇപ്പോഴിതാ പ്രണയദിനത്തില്‍ പ്രിയതമനൊപ്പമുള്ള ചിത്രം പങ്കുവെച്ച് എത്തിയിരിക്കുകയാണ് താരം. എല്ലായ്‌പ്പോഴും നീ എന്ന ക്യാപ്ഷനോടെയാണ് സുമലത ചിത്രം പോസ്റ്റ് ചെയ്തത്. ചിത്രം ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായി മാറി കഴിഞ്ഞിരിക്കുകയാണ്.
Post Your Comments