രാഷ്ടീയ സാമൂഹിക നിലപാടുകള്‍ തന്റെതായ സിനിമകളില്‍ അടയാളപ്പെടുത്തിയിട്ടുള്ള മുരളി ഗോപിയുടെ ചിത്രങ്ങളെല്ലാം വലിയ നിലയില്‍ ചര്‍ച്ച ചെയ്യപ്പെട്ടിട്ടുള്ളവയാണ്. ആക്ഷേപ ഹാസ്യം പോലെ പറഞ്ഞ ദിലീപ് നായകനായ ‘കമ്മാര സംഭവം’ ചരിത്രത്തിന്റെ പുറം തോടുകളെ വ്യക്തമായി അനാവരണം ചെയ്ത സിനിമയായിരുന്നു. സ്വാതന്ത്ര്യ സമരകാലത്ത് ജീവ ത്യാഗം ചെയ്തു സ്വാതന്ത്ര്യത്തിനു വേണ്ടി പോരാടി എന്ന് പറയപ്പെടുന്ന കമ്മാരന്‍ അദ്ദേഹത്തിന്റെ ബയോപിക് തന്നെ തിയേറ്ററില്‍ ഇരുന്നു ആസ്വദിക്കുമ്പോള്‍ സ്പൂഫ് സിനിമ എന്ന നിലയിലാണ് സിനിമ ചര്‍ച്ച ചെയ്യപ്പെട്ടത്. രതീഷ് അമ്പാട്ട് സംവിധാനം ചെയ്ത ‘കമ്മാരസംഭവം’ മിനി സ്ക്രീനിലും സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമിലുമാണ് ഏറ്റവും കൂടുതല്‍ ആഘോഷിക്കപ്പെട്ടത്.
സാമൂഹിക രാഷ്ട്രീയ സാഹചര്യങ്ങളെ സൂക്ഷ്മതയോടെ നിരീക്ഷിച്ച് സിനിമ പറഞ്ഞ മുരളി ഗോപിക്ക് അടുത്തിടെ മാതൃഭൂമി സംഘടിപ്പിച്ച സംവാദത്തില്‍ നേരിട്ട ചോദ്യം ഇന്ത്യന്‍ ചരിത്രത്തെക്കുറിച്ച് താന്‍ ഒരു സിനിമ പറഞ്ഞാല്‍ അതില്‍ ഇന്ത്യന്‍ രാഷ്ടപ്രിതാവ് മഹാത്മാ ഗാന്ധിയുടെ സ്ഥാനം എന്തായിരിക്കുമെന്നായിരുന്നു.
‘മഹാത്മാ ഗാന്ധിയുടെ സ്ഥാനം ഞാന്‍ പറഞ്ഞിട്ടാണോ അറിയേണ്ടത്’ എന്നായിരുന്നു മുരളി ഗോപിയുടെ മറുപടി. ‘അദ്ദേഹമാണ് യഥാര്‍ത്ഥ നായകന്‍’ എന്നും ചോദ്യത്തിന് മറുപടിയായി മുരളി ഗോപി കൂട്ടിച്ചേര്‍ത്തു.
Post Your Comments