മലയാളി സിനിമാ പ്രേക്ഷകര്‍ക്ക് കൊച്ചുണ്ടാപ്രിയെ മറക്കാന്‍ കഴിയില്ല. ബ്ലെസ്സി സംവിധാനം ചെയ്ത കാഴ്ച എന്ന ചിത്രത്തില്‍ ഗുജറാത്തി ബാലന്റെ റോളില്‍ എത്തിയ മാസ്റ്റര്‍ യഷ് ഇന്ന് കൗമാരക്കരാനാണ്. മമ്മൂട്ടിക്കൊപ്പം ലീഡ് റോള്‍ ചെയ്തു കൊണ്ടായിരുന്നു കാഴ്ചയിലെ കൊച്ചുണ്ടാപ്രി പ്രേക്ഷക മനസ്സിന്റെ നൊമ്പരമായത്. കാഴ്ചയില്‍ പകര്‍ന്നാട്ടം നടത്തിയ യഷ് പ്രമുഖ മാധ്യമത്തിനു നല്കിയ അഭിമുഖത്തില്‍ വീണ്ടും തന്റെ വിശേഷങ്ങള്‍ പങ്കുവെയ്ക്കുകയാണ്. കാഴ്ചയ്ക്ക് ശേഷം സിനിമയില്‍ അവസരങ്ങള്‍ വന്നിട്ടും ചെയ്യാന്‍ കഴിയാതെ പോയതിന്റെ സങ്കടം പങ്കിടുകയാണ് മലയാളത്തിന്റെ സ്വന്തം കൊച്ചുണ്ടാപ്രി.
‘കാഴ്ച’യില്‍ അഭിനയിച്ചപ്പോള്‍ എനിക്ക് ഏഴ് വയസ്സേയുള്ളൂ. ഇപ്പോള്‍ ജയ്പൂരില്‍ എംബിഎ ചെയ്യുന്നു. കോഴ്സ് കഴിഞ്ഞു ഇനി രണ്ടുമാസം കൊച്ചിയില്‍ ഇന്റെന്‍ഷിപ്പുണ്ട്. അന്നും ഇന്നും എനിക്ക് മലയാളം അത്ര അറിയില്ല. ഡയലോഗോക്കെ വായിച്ച് അച്ഛനന്ന് പറഞ്ഞു പഠിപ്പിച്ചതാണ്.’കാഴ്ച’യ്ക്ക് ശേഷം ബാലതാരമായി അഭിനയിക്കാന്‍ അവസരങ്ങള്‍ വന്നു. പക്ഷെ എനിക്കൊപ്പം അച്ഛനില്ലാതെ ഒന്നും പറ്റില്ലായിരുന്നു. അന്ന് ഞങ്ങള്‍ക്കൊരു ബിസിനസ് ഉണ്ടായിരുന്നു അതായിരുന്നു പ്രധാന വരുമാനം. എന്റെ അഭിനയവും ബിസിനസും കൂടി മുന്നോട്ടു കൊണ്ടുപോകാന്‍ കഴിയില്ലെന്ന് അച്ഛനും തോന്നി. അതോടെ ആദ്യം പഠനം പിന്നെ സിനിമ എന്ന തീരുമാനത്തിലെത്തി’.
Post Your Comments