രാജീവ് രവി സംവിധാനം ചെയ്ത കമ്മട്ടിപ്പാടം എന്ന ചിത്രത്തിൽ ബാലേട്ടൻ എന്ന കഥാപാത്രമായി പ്രേക്ഷകരെ അമ്പരപ്പിച്ച താരമാണ് മണികണ്ഠന് ആർ ആചാരി. ഇപ്പോഴിതാ സ്വന്തം വീട് പൂര്‍ത്തിയാക്കിയ സന്തോഷം പങ്കുവെച്ചിരിക്കുകയാണ് താരം. സിനിമയിലെത്തി നാല് വർഷത്തിന് ശേഷമാണ് സ്വന്തം വീട് എന്ന സ്വപ്നം നടൻ പൂര്‍ത്തിയാക്കിയത്.
”അങ്ങനെ എനിക്കും ഒരു സ്വന്തം വീടായി…. ഒരുപാടു പേർ ഈ സ്വപ്നം സഫലമാക്കുവാൻ അകമഴിഞ്ഞു സഹായിക്കുകയും പ്രാർഥിക്കുകയും ചെയ്തിട്ടുണ്ട്…. ആരോടും നന്ദി പറയുന്നില്ലാ…. നന്ദിയോടെ ജീവിക്കാം”… മണികണ്ഠന് ഫേസ്ബുക്കിൽ കുറിച്ചു. ഒപ്പം ഗൃഹപ്രവേശനത്തിന്റെ ചിത്രങ്ങളും ഇതോടൊപ്പം പങ്കുവെച്ചു.
കമ്മട്ടിപ്പാടത്തിന് ശേഷം പതിനഞ്ചോളം ചിത്രങ്ങളിൽ താരം അഭിനയിച്ചിരുന്നു. തമിഴ് സൂപ്പര്‍ താരം രജിനികാന്തിനൊപ്പം പേട്ടയിലും മണികണ്ഠന് അഭിനയിച്ചിരുന്നു. കമ്മട്ടിപ്പാടത്തിലെ അഭിനയത്തിലൂടെ മികച്ച സ്വഭാവ നടനുള്ള സംസ്ഥാന പുരസ്കാരവും അദ്ദേഹം നേടിയിരുന്നു. നാടകത്തിലൂടെയാണ് മണികണ്ഠന് സിനിമയിലേക്കെത്തിയത്. രാജീവ് രവിയുടെ തുറമുഖം ആണ് നടന്റയെ ഇനി വരാനിരിക്കുന്ന സിനിമ.
Post Your Comments