GeneralLatest NewsMollywoodMovie GossipsNEWSWOODs

സംവിധായകൻ ജോണി ആന്റണി സംവിധാനം ഉപേക്ഷിച്ചോ? മറുപടിയുമായി ജോണി ആന്റണി

സിഐഡി മൂസ, കൊച്ചിരാജാവ്, ഈ പട്ടണത്തിൽ ഭൂതം തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങൾ മലയാളത്തിന് സംഭാവന ചെയ്ത സംവിധായകനാണ് ജോണി ആന്റണി. ഇപ്പോൾ ജോണി ആന്റണി സിനിമയിൽ നടനായാണ് ശ്രദ്ധ നേടുന്നത്.  തീയേറ്ററുകളിൽ പ്രദർശനം തുടരുന്ന ദുൽഖർ ചിത്രം ‘വരനെ ആവശ്യമുണ്ട്’ എന്ന സിനിമയില്‍ സംവിധായകനും നടനുമായ ജോണി ആന്റണി അവതരിപ്പിച്ച ഡോ.ബോസ് എന്ന കഥാപാത്രത്തെ നിറഞ്ഞ കയ്യടികളോടെയാണ് പ്രേക്ഷകര്‍ സ്വീകരിച്ചത്.

സംവിധാനം ഉപേക്ഷിച്ചോ എന്ന ചോദ്യത്തിന് ജോണി നൽകുന്ന മറുപടി വളരെ രസകരമാണ്. സംവിധാനമൊക്കെ ഇപ്പോള്‍ വേള്‍ഡ് കപ്പ് നടക്കുന്നതു പോലെയാണ്. അഭിനയം കൊണ്ടാണ് താനിപ്പോള്‍ ജീവിച്ചുപോകുന്നതെന്നാണ് അദ്ദേഹം മറുപടി നല്‍കിയത്. പല സിനിമകളിലും സൗഹൃദം കൊണ്ട് അഭിനയിക്കാന്‍ വിളിക്കുന്നുണ്ട്, അതല്ലാതെ അയാള്‍ ഈ സിനിമയില്‍ വേണം എന്ന് പറഞ്ഞ് വിളിക്കുന്ന രീതിയിലേക്കെത്താന്‍ പരിശ്രമിക്കുകയാണ്. അദ്ദേഹം പറയുന്നു.

ജോണി ആന്റണി സഹസംവിധായകനായാണ് സിനിമയിലേക്കെത്തിയത്. തുളസീദാസ്, ജോസ് തോമസ്, നിസാര്‍, താഹ, കമല്‍ തുടങ്ങി നിരവധി സംവിധായകരോടൊപ്പം സഹസംവിധായകനായി ജോണി പ്രവർത്തിച്ചു. 2003ല്‍ സി.ഐ.ഡി. മൂസ എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം സ്വതന്ത്ര സംവിധായകനായത്.

shortlink

Related Articles

Post Your Comments

Back to top button