മലയാളചലച്ചിത്ര മേഖലയിലെ ശ്രദ്ധേയനായ ഗാനരചയിതാവാണ് വയലാർ ശരത് ചന്ദ്ര വർമ്മ. കവി, ഗാനരചയിതാവ് എന്നീ നിലകളിൽ പ്രശസ്തനായിരുന്ന വയലാർ രാമവർമ്മയുടെ മകനാണ് ഇദ്ദേഹം. ഇപ്പോഴിതാ 60-ാം പിറന്നാള്‍ ആഘോഷിച്ചിരിക്കുകയാണ് ശരത് ചന്ദ്ര വർമ്മ. കഴിഞ്ഞ ഒമ്പതിനായിരുന്നു ശരത് ചന്ദ്ര വർമ്മ തന്റയെ പിറന്നാള്‍ ആഘോഷിച്ചിരുന്നത്. വീട്ടുകാരുടെ നിര്‍ബന്ധത്തില്‍ കുടുങ്ങി, സഹോദരിമാരും കുടുംബവുമെല്ലാം ഒത്തുകൂടി ചെറിയ ആഘോഷമായിരുന്നു.
ഇല്ലായ്മകളുടെ പടികള്‍ ചവിട്ടിയാണ് വളര്‍ന്നത്. ഒന്നിലും ആഘോഷം കണ്ടിട്ടില്ല. പിറന്നാള്‍ദിനവും എക്കാലവും അങ്ങനെത്തന്നെ എന്നാണ് ശരത് ചന്ദ്ര വർമ്മ പറയുന്നത്.
”അറുപതിനെ എനിക്കുപേടിയില്ല. ഞാന്‍ ഇപ്പോഴും കരുത്തനാണ്. അതിനാലാണ് എഴുത്തിന്റെ ശക്തികൂട്ടാനും വൈവിധ്യങ്ങള്‍ക്കും തീരുമാനിച്ചത്. മങ്ങിയ സ്ഥലം നിന്റെ സാന്നിധ്യം കൊണ്ടു പ്രകാശിക്കണമെന്നാണ് അച്ഛന് പറഞ്ഞിട്ടുള്ളത്. ആ പ്രതിബദ്ധതയോടെ സമൂഹത്തില്‍ പ്രവര്‍ത്തിക്കാനാണ് അഗ്രഹം. സ്നേഹിക്കാനാണ് അച്ഛന് പഠിപ്പിച്ചത്. വെറുപ്പിന്റെ വരികള്‍ അദ്ദേഹം എഴുതിയിട്ടില്ല. അതുപ്രാവര്ത്തികമാക്കിയാണ് ജീവിക്കുന്നത്” -ശരത്ചന്ദ്രവര്‍മ പറയുന്നു.
Post Your Comments