ബോളിവുഡില്‍ സഞ്ജയ് ദത്ത് എന്ന സൂപ്പര്‍ നായകന് നിരവധിപ്പേരുടെ സൂപ്പര്‍ ഹീറോയായിരുന്നു. രണ്‍ബിര്‍ കപൂറിന്റെ കൗമാരകാലത്ത് സഞ്ജയ് തനിക്ക് ഒരു വിലപ്പെട്ട സമ്മാനം നല്‍കിയെന്നും അത് നല്‍കിയതിനെ തുടര്‍ന്ന് തന്റെ പിതാവ് ഋഷി കപൂര്‍ സഞ്ജയ് ദത്തിനെ വിളിച്ച് വിലക്കിയെന്നും പഴയകാല അനുഭവം ഓര്‍ത്തെടുത്തു കൊണ്ട് രണ്‍ബീര്‍ കപൂര്‍ വ്യക്തമാക്കുന്നു. ഒരു പ്രമുഖ മാധ്യമത്തിനു നല്കിയ അഭിമുഖത്തിലായിരുന്നു രണ്‍ബീര്‍ കപൂറിന്റെ തുറന്നു പറച്ചില്.
രൺബീറിന്റെ വാക്കുകൾ ഇങ്ങനെ
എന്റെ പിറന്നാളിന് എനിക്ക് ഒരു ഹാര്‍ലി ഡേവിന്സണ് ബൈക്ക് സമ്മാനമായി നല്കി. പപ്പയ്ക്ക് ബൈക്ക് ഇഷ്ടമല്ലായിരുന്നു. അതറിയാവുന്ന ഞാന്‍ ആ ബൈക്ക് പപ്പയുടെ കണ്ണില്‍പ്പെടാതെ ഒരുപാട് കാലം ഒളിപ്പിച്ച് വച്ചു. ഒരിക്കല്‍ പപ്പ അത് കണ്ടുപിടിച്ചു. ദേഷ്യം വന്ന പപ്പ അപ്പോള്‍ തന്നെ ഫോണിലൂടെ സഞ്ജയ് സാറിനെ വിളിച്ചു ദേഷ്യപ്പെട്ടു. എന്റെ മകനെ നശിപ്പിക്കരുത്, അവനെ നിന്നെപ്പോലെയാക്കി തീര്‍ക്കരുത്. പപ്പയ്ക്ക് എന്തോ അതൊന്നും ഇഷ്ടമായിരുന്നില്ല. പപ്പയെ ഭയന്ന് ആ ബൈക്ക് താൻ കുറേ കാലത്തേക്ക് ഓടിച്ചില്ല എന്നും പക്ഷെ തന്റെ സമ്പാദ്യങ്ങളില്‍ ഏറ്റവും വിലപ്പെട്ട ഒന്നാണതെന്നും താരം പറയുന്നു.
.
Post Your Comments