സിനിമ സമൂഹത്തെ സ്വാധീനിക്കുന്നുണ്ടോ എന്ന പരാമര്‍ശത്തിന് വ്യക്തമായ മറുപടി നല്‍കുകയാണ് നടനും തിരക്കഥാകൃത്തുമായ മുരളി ഗോപി. ‘ദൃശ്യം’ സിനിമ കൊണ്ട് കൊല ചെയ്തു എന്ന് പറയുമ്പോള്‍ ചികിത്സിക്കേണ്ടത് ആ സിനിമയെ അല്ലെന്നും അങ്ങനെ ചെയ്യുന്ന വിഡ്ഢിത്ത്വത്തെ ആണെന്നും മുരളി ഗോപി തുറന്നടിച്ചു. ഇവിടെ ഒന്നാം ലോക മഹായുദ്ധമുണ്ടായത് സിനിമ കണ്ടിട്ടാണോ എന്നും അന്ന് ചാര്‍ലി ചാപ്ലിന് സിനിമകള്‍ മാത്രമാണ് ഉണ്ടായിരുന്നതെന്നും മുരളി ഗോപി പറയുന്നു.
മുരളി ഗോപിയുടെ വാക്കുകള്‍
‘ലോകം ഇപ്പോള്‍ സത്യത്തില്‍ ലെസ് വയലന്റ് ആണ്. നമ്മുടെ മീഡിയയുടെ ഇടപെടല്‍ കൊണ്ടാണ് അത് എക്സ്ട്രീം വയലന്‍സ് ആയിട്ട് തോന്നുന്നത്. ലോകത്തിലെ ഏറ്റവും വലിയ യുദ്ധങ്ങള്‍ നടന്നിട്ടുള്ളത് സിനിമ കണ്ടിട്ടല്ല. സിനിമയ്ക്ക് മുന്‍പല്ലേ അതൊക്കെ. അന്ന് ചാര്‍ലി ചാപ്ലിന്റെ സിനിമകളെയുള്ളൂ. സിനിമ പ്രചോദനമാകണോ അതോ സ്വാധീനിക്കണോ എന്ന് തീരുമാനിക്കേണ്ടത് ജനങ്ങളാണ്. ഈ ജനങ്ങള്‍ അതിനു ബോധവാന്മാരല്ലേല് അവരെ അത് ബോധ്യപ്പെടുത്തി കൊടുക്കേണ്ടവരാണ് നിരൂപകര്‍ എന്ന് പറയുന്ന വിഭാഗം. ‘ദൃശ്യം’ കണ്ടു ഞാന്‍ കൊല്ലാന്‍ പോയി എന്നൊക്കെ പറഞ്ഞാല്‍ ആ വിഡ്ഢിത്ത്വത്തിനെയാണ് ചികിത്സിക്കേണ്ടത് അല്ലാതെ സിനിമയെ അല്ല. സിനിമ ഒരു റിഫ്ലക്ഷന് മാത്രമാണ്. മാതൃഭൂമിയ്ക്ക് നല്കിയ അഭിമുഖ പരിപാടിയില്‍ മുരളി ഗോപി പറയുന്നു
Post Your Comments