![](/movie/wp-content/uploads/2020/02/13as7.png)
ഇതുവരെ വിമാനത്തില്‍ കയറാത്ത കുട്ടികള്‍ക്ക് സൗജന്യ യാത്ര ഒരുക്കി തമിഴ് നടന് സൂര്യ. താരം പ്രധാനവേഷത്തിലെത്തുന്ന സുരറൈ പോട്ര് എന്ന സിനിമയുടെ പ്രമോഷന്റെ ഭാഗമായാണ് കുട്ടികൾക്കായി ഈ സ്വപ്നയാത്ര ഒരുക്കിയിരിക്കുന്നത്. വിമാനത്തില്‍ ഇതുവരെ കയറാത്ത 70 കുട്ടികള്‍ക്കാണ് നടൻ സൗജന്യ വിമാനയാത്ര ഒരുക്കിയിരിക്കുന്നത്. സൂര്യയും ചിത്രത്തിന്റെ മറ്റ് താരങ്ങളും യാത്രയ്ക്കൊപ്പം ഉണ്ടാകും.
സൂര്യയുടെ അഗരം ഫൗണ്ടേഷന്റെ കീഴിലുള്ള സ്കൂളിലെ കുട്ടികളാണ് അവരുടെ മാതാപിതാക്കൾക്കൊപ്പം യാത്ര ചെയ്യുക. സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ കുട്ടികൾക്കായി ഉപന്യാസ മത്സരം നടത്തിയിരുന്നു. മനസ്സിലെ ഏറ്റവും ഇഷ്ടപ്പെട്ട സ്വപ്നത്തെക്കുറിച്ചോ ലക്ഷ്യത്തെക്കുറിച്ചോ എഴുതുക എന്നതായിരുന്നു മത്സരം. തിരഞ്ഞെടുക്കപ്പെട്ട കുട്ടികൾ ചെന്നൈ വിമാനത്താവളത്തിൽ എത്തിക്കഴിഞ്ഞു.
1.30നാണ് ഫ്ലൈറ്റ് പുറപ്പെടുക. ഏകദേശം 45 മിനിറ്റോളം ഇവർ സൂര്യയ്ക്കൊപ്പം ആകാശയാത്ര ചെയ്യും. കൂടാതെ സുരറൈ പോട്ര് എന്ന സിനിമയിലെ പുതിയ ഗാനവും ഈ സ്പൈസ് ജെറ്റ് ബോയിങ് 737 എയര്‍ ക്രാഫ്റ്റില്‍ റിലീസ് ചെയ്യും. സൂര്യയുടെ മൂപ്പത്തിയെട്ടാമത്തെ ചിത്രമാണിത്. മലയാളി താരം അപര്‍ണ മുരളിയാണ് ചിത്രത്തിലെ നായിക.
Post Your Comments