ബോളിവുഡില്‍ ശ്രദ്ധ നേടിയ താര പുത്രിയാണ് സാറാ അലി ഖാന്. കാര്‍ത്തിക് ആര്യനും സാറ അലി ഖാനും പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രമാണ് ലവ് ആജ് കല്. ചിത്രത്തിലെ ചുംബന രംഗം വെട്ടിക്കുറക്കുകയും ചില ഡയലോഗുകള്‍ ഒഴുവാക്കുകയും ഉള്‍പ്പടെ പല മാറ്റങ്ങളും വരുത്തിയിരിക്കുകയാണ് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്ട്ടിഫിക്കേഷന്.
കാര്‍ത്തിക്കിന്റേയും സാറയുടേയും ചുംബന രംഗത്തിന്റെ ദൈര്‍ഘ്യമാണ് കുറച്ചത്. കൂടാതെ ഇഴുകി ചേര്‍ന്ന് അഭിനയിക്കുന്ന രംഗങ്ങളിലും മാറ്റം വരുത്തി. നടിയുടെ ക്ലീവേജ് കാണുന്ന രംഗങ്ങളും അഭിനേതാക്കള്‍ സ്വയം വസ്ത്രം മാറുന്ന രംഗങ്ങളിലും കത്രിക വെച്ചു. അശ്ലീല ചുവയുള്ള വാക്കാണെന്ന് കാട്ടിക്കൊണ്ട് പല ഡയലോഗുകളിലും മാറ്റം വരുത്തി.
ഇമിതാസ് അലി സംവിധാനം ചെയ്യുന്ന ചിത്രം വെള്ളിയാഴ്ച പ്രദര്‍ശനത്തിനു എത്തും
Post Your Comments