
കഴിഞ്ഞ ദിവസം വിവാഹിതനായ തമിഴ് താരം യോഗി ബാബുവിന് ഷൂട്ടിങ് സെറ്റിൽ സ്വർണമാല സമ്മാനിച്ച് നടൻ ധനുഷ്. കർണൻ സിനിമയുടെ ഷൂട്ടിങിനിടെയാണ് യോഗി ബാബുവിന് ധനുഷും കൂട്ടരും സർപ്രൈസ് സ്വീകരണം ഒരുക്കിയത്. വിവാഹിതനായതിനു ശേഷം ഷൂട്ടിങിൽ തിരിച്ചെത്തിയതായിരുന്നു താരം.സംവിധായകൻ മാരി സെൽവരാജ്, ലാൽ, ഗൗരി കിഷൻ, രജിഷ വിജയൻ എന്നിവർ ധനുഷിനൊപ്പം ഉണ്ടായിരുന്നു.
ഫെബ്രുവരി അഞ്ചിനായിരുന്നു യോഗി ബാബുവിന്റെ വിവാഹം. സ്വന്തം നാട്ടിലെ കുടുംബക്ഷേത്രത്തിൽവച്ചായിരുന്നു ചടങ്ങുകൾ. മഞ്ജു ഭാർഗവിയാണ് വധു. കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തിൽ പങ്കെടുത്തത്. സിനിമാരംഗത്തെ സുഹൃത്തുക്കൾക്കായി മാർച്ച് ആദ്യവാരം ചെന്നൈയിൽ വച്ച് വിരുന്ന് നടത്തും.
Post Your Comments