മലയാളം ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയ പരിപാടിയാണ് ഉപ്പും മുളകും പുതിയ വിശേഷങ്ങളും ആഘോഷങ്ങളുമായാണ് എപ്പോഴും ഉപ്പും മുളകും എത്താറുള്ളത്. ലെച്ചുവിന്റെ വിവാഹം വലിയ ആഘോഷത്തോടെയും ആരവങ്ങളോടെയുമാണ് നടത്തിയത് . എന്നാല്‍ വിവാഹ ശേഷം ലെച്ചു മടങ്ങി വന്നില്ല. ഇതിനു പിന്നാലെ ലെച്ചുവായി അഭിനയിച്ചിരുന്ന നടി ജുഹി റുസ്തഗി ഇനി പരമ്പരയില്‍ ഉണ്ടാവില്ലെന്ന് വെളിപ്പെടുത്തിയത് എല്ലാവരെയും ഞെട്ടിച്ചിരുന്നു. പെട്ടെന്നുള്ള ഈ പിന്‍മാറ്റം ആരാധകരെയും നിരാശയിലാക്കി.എന്നാല്‍ പരമ്പരയില്‍ ഇല്ലെങ്കിലും താരത്തിന്റെ വിശേഷങ്ങളെല്ലാം ഇരുകൈയ്യും നീട്ടിയാണ് ആരാധകര്‍ സ്വീകരിച്ചത്.
എന്നാലിപ്പോള്‍ വീണ്ടും ഒരു ആഘോഷരാവുമായി എത്തിയിരിക്കുകയാണ് ഉപ്പും മുളകും. ഒരു കുഞ്ഞതിഥി കൂടി എത്തുകയാണ് പരമ്പരയിലേക്ക് അതേസമയം മുടിയന്റെ പ്രണയത്തെക്കുറിച്ചുള്ള വിശേഷങ്ങളും പുറത്തു വന്നുകൊണ്ടിരിക്കുകയാണ്.പ്രമോ വീഡിയോയിലാണ് ഇത് പ്രേക്ഷകരുമായി പങ്കുവെച്ചിരിക്കുന്നത്. മുടിയന്‍ പ്രണയത്തിലാണോ എന്നതാണ് സംശയം കേശുവും ശിവയും കൂടിയാണ് ഇത് കണ്ട് പിടിക്കുന്നത്. അച്ഛനെ ഫോണില്‍ വിളിച്ച് മുടിയന്‍ ചേട്ടന്‍ എന്തോഗൂഢാലോചനയിലാണെന്ന് പറയുന്നു. കണ്ടിട്ട് മുടിയന്‍ ചേട്ടന്‍ ഗായത്രി ചേച്ചിയെ പ്രൊപ്പോസ് ചെയ്യാനുള്ള പ്ലാന്‍ ആണെന്നാണ് കേശു പറയുന്നത്. എന്നാല്‍ വിഷ്ണുവിനെ വടിയെടുത്ത് തല്ലികൊണ്ടാണ് ബാലു ഇതില്‍ തീര്‍പ്പ് പ്രകടിപ്പിക്കുകയും പിന്നീട് പ്രണയമോ എന്ത് മണ്ണാങ്കട്ടയോ ആയിക്കോളു, ഞാന്‍ നടത്തി തരാമെന്ന് ബാലു പറയുകയും ചെയ്തു എന്തായാലും താരങ്ങളുടെ വിശേഷങ്ങള്‍ ആഘോഷമാക്കാന്‍ ഒരുങ്ങുകയാണ് ആരാധകര്‍.
Post Your Comments