നൃത്തസംവിധായകന്‍ മെല്വിന് ലൂയീസുമായുള്ള പ്രണയം പരാജയപ്പെട്ടത് പരസ്യമാക്കി നടി സന ഖാന്. മെല്വിന് തന്നെ ചതിക്കുകയായിരുന്നെന്നും പ്രതീക്ഷിച്ചതല്ല അയാളില്‍ നിന്ന് തനിക്ക് ലഭിച്ചതെന്നും ഒരു അഭിമുഖത്തില്‍ സന പറഞ്ഞു. സോഷ്യൽ മീഡിയ ഏറെ ആഘോഷിക്കപ്പെട്ട പ്രണയജോഡികളായിരുന്നു ഇവർ.
”മെൽവിൻ എന്നെ ചതിക്കുകയായിരുന്നു. ഹൃദയം നിറഞ്ഞാണ് ഞാനയാളെ സ്നേഹിച്ചത്. പക്ഷേ തിരിച്ച് അതല്ല എനിക്ക് കിട്ടിയത്. അത് തിരിച്ചറിഞ്ഞുപ്പോൾ മുതൽ വിഷാദരോഗം അലട്ടുകയാണ്. മറ്റ് സ്ത്രീകളുമായുള്ള മെല്വിന്റയെ ബന്ധത്തെക്കുറിച്ച് താന്‍ നേരത്തെ കേട്ടിരുന്നു. എന്നാൽ ആ അതിനെകുറിച്ച് ചോദിച്ചപ്പോൾ മെൽവിൻ എല്ലാം നിഷേധിച്ചതിനാൽ ഒന്നും വിശ്വസിച്ചില്ല. എന്നാൽ ഇപ്പോൾ ആ ബന്ധം ഞാൻ അവസാനിപ്പിച്ചു. മറ്റൊരാളുമായി മെൽവിൻ ഇപ്പോൾ പ്രണയത്തിലാണ്” – സന പറഞ്ഞു.
ഒരുവർഷത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും വേർപിരിഞ്ഞത്. ഒപ്പം സോഷ്യൽ മീഡിയയിൽ നിന്നും ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങൾ നീക്കം ചെയ്തിട്ടുമുണ്ട്.
Post Your Comments