GeneralLatest NewsMollywoodNEWS

ഇന്ത്യയിലെ ഭേദപ്പെട്ട ഒരു ഭരണാധികാരി അരവിന്ദ് കേജ്‌രിവാൾ, ബാക്കിയെല്ലാം പിശകാണ് ; ആം ആദ്മി പാർട്ടിയെ കുറിച്ച് നടൻ ശ്രീനിവാസൻ പറയുന്നതിങ്ങനെ

അങ്ങനെ ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയുടെ കൊടിയുടെ കീഴിൽ നിന്നിട്ട് സല്യൂട്ട് അടിക്കേണ്ട ആവശ്യം എനിക്ക് തോന്നിയിട്ടില്ല.

ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിൽ തുടർച്ചയായി മൂന്നാം തവണയും വിജയക്കൊടി പാറിച്ചിരിക്കുകയാണ് ആം ആദ്മി പാർട്ടി. ബി.ജെ.പിയുടെ ശക്തമായ ധ്രുവീകരണ ശ്രമങ്ങളെ തകർത്ത ആം ആദ്മി, 70ൽ 62 സീറ്റ് നേടിയാണ് അധികാരം പിടിച്ചത്. നിരവധി പേരാണ് അരവിന്ദ് കെജ്രിവാളിനും ആം ആദ്മി പാർട്ടിക്കും അഭിന്ദനം അറിയിച്ച് എത്തിയത്.

ഇപ്പോഴിതാ നടൻ ശ്രീനിവാസൻ കേജ്രിവാളിനെ കുറിച്ച്  മുമ്പ്  നടത്തിയ വിലയിരുത്തലുകൾ ഏറെ ശരിയാണെന്ന് തെളിയിച്ചിരിക്കുകയാണ്. കേരള കൗമുദിക്ക് നൽകിയ അഭിമുഖത്തിലായിയിരുന്നു ശ്രീനിവാസൻ കേജ്രിവാളിനെ കുറിച്ച് പറഞ്ഞിരുന്നത്.

“അങ്ങനെ ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയുടെ കൊടിയുടെ കീഴിൽ നിന്നിട്ട് സല്യൂട്ട് അടിക്കേണ്ട ആവശ്യം എനിക്ക് തോന്നിയിട്ടില്ല. അങ്ങനെ സല്യൂട്ട് അടിക്കാൻ പറ്റിയ ഏതെങ്കിലും ഒരു പാർട്ടിയുണ്ടെന്ന  വിചാരവുമില്ല. ഇപ്പോൾ നിലവിലെ ഇന്ത്യയുടെ സാഹചര്യം വച്ചുനോക്കുമ്പോൾ അരവിന്ദ് കേജ്‌രിവാൾ വളരെ ഭേദപ്പെട്ട ഒരു ഭരണാധികാരിയാണെന്ന് പറയാം. അത് അപ്രിഷിയേറ്റ് ചെയ്യേണ്ടതായിട്ടുള്ള ഒരു രാഷ്ട്രീയ കാഴ്ചപ്പാടാണ് എനിക്ക് ഇപ്പോൾ ഉള്ളത്. വേറെ ആൾക്കാര് മൊത്തത്തിൽ പിശകാണെന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്”.-ശ്രീനിവാസൻ പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button