വാശിയേറിയ ടാസ്ക്കുകളും രസകരമായ ട്വിസ്റ്റുകളുമൊക്കെയായി ബിഗ് ബോസ് സീസൺ രണ്ട് വിജയകരമായി മുന്നേറിക്കൊണ്ടിരിക്കുകയാണ്. മത്സരം മുറുകി വരുന്നതിനിടയിലായിരുന്നു കണ്ണിന് അസുഖത്തെ തുടർന്ന് അഞ്ച് പേരെ ബിഗ് ബോസ് മാറ്റിത്താമസിപ്പിച്ചത്. മറ്റുള്ളവര്‍ക്കും അസുഖം പകരാന്‍ സാധ്യതയുള്ളതിനാലായിരുന്നു ഇത്തരത്തിലൊരു തീരുമാനമെന്നും ബിഗ് ബോസ് വ്യക്തമാക്കിയിരുന്നു.
രഘു, രേഷ്മ, അലക്സാന്‍ഡ്ര, സുജോ മാത്യു, പവന് ജിനോ തോമസ് ഇവരെയായിരുന്നു ബിഗ് ബോസ് മാറ്റിനിര്‍ത്തിയത്. ഇവരുടെ തിരിച്ചുവരവിനായി കാത്തിരിക്കുകയായിരുന്നു മറ്റ് മത്സരാർത്ഥികൾ.
ഇന്നലത്തെ എപ്പിസോഡിൽ അവരില്‍ നാല് പേര്‍ക്കും വിദഗ്ദ്ധ ചികിത്സ ആവശ്യമാണെന്നും
ഒരാള്‍ തിരിച്ചെത്തുമെന്നും ബിഗ് ബോസ് അറിയിച്ചത് വീട്ടില്‍ സങ്കടത്തിനും സന്തോഷത്തിനും കാരണമായി. തുടര്‍ന്ന് പവനാണ് ഷോയിലേക്ക് തിരിച്ചെത്തിയത്. രഘു, അലസാൻഡ്ര, സുജോ, രേഷ്മ എന്നിവരാണ് സ്വന്തം വീടുകളിലേക്ക് പോയത്.
എന്നാൽ നാല് പേര് സ്വന്തം വീടുകളിലേക്ക് പോയെന്ന വാര്‍ത്ത ബിഗ് ബോസ് വീട്ടില്‍ സങ്കടമുണ്ടാക്കി. മഞ്ജു പത്രോസ് കരയുകയും ചെയ്തു. എന്തായാലും അവര്‍ തിരിച്ചുവരുമെന്നാണ് ആര്യ പറഞ്ഞത്. അതേസമയം ബിഗ് ബോസ് വീട്ടില്‍ തിരിച്ചെത്തിയ പവനോട് മറ്റുള്ളവര്‍ കാര്യം തിരക്കി. എന്നാല്‍ താൻ ഒറ്റയ്ക്കായിരുന്നുവെന്നും മറ്റ് നാലുപേരെ കുറിച്ച് തനിക്ക് യാതൊന്നും അറിയില്ലെന്നുമായിരുന്നു പവൻ പറഞ്ഞത്.
തുടർന്ന് നടന്ന ചർച്ചയിൽ രഘു രോഗത്തിന് പ്രാധാന്യം നല്‍കിയില്ലെന്നും അതാണ് മറ്റുള്ളവര്‍ക്കും വരാൻ കാരണമെന്നും പാഷാണം ഷാജി പറഞ്ഞു. രഘുവിന് ഉറക്കം കുറവാണ് അതിനാല്‍ പാതിരാത്രിയിലും മറ്റുള്ളവരോട് ചര്‍ച്ച ചെയ്യുകയാണ് പതിവെന്നും പാഷാണം ഷാജി പറഞ്ഞു. അതേസമയം സ്വന്തം വീടുകളിലേക്ക് തിരിച്ചുപോയവര്‍ക്ക് വീണ്ടും ബിഗ് ബോസ് വീട്ടിലേക്ക് വരാനാകുമോ എന്ന ആശങ്കയിലാണ് പ്രേക്ഷകർ.
Post Your Comments