GeneralLatest NewsMollywood

മത പരാമര്‍ശം; ഒടുവില്‍ ട്രാന്‍സിന് അനുമതി

വിജു പ്രസാദ് എന്ന മോട്ടിവേഷണല്‍ സ്പീക്കറുടെ കഥാപാത്രത്തെയാണ് ഫഹദ് ഫാസില്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.

ഏഴ് വര്‍ഷത്തെ ഇടവേളക്ക് ശേഷം അന്‍വര്‍ റഷീദ് ഒരുക്കുന്ന ട്രാന്‍സിന് പ്രദര്‍ശനാനുമതി നല്‍കി സെന്‍സര്‍ ബോര്‍ഡ്. ചിത്രത്തിന് യു എ സര്‍ട്ടിഫിക്കറ്റ് നല്‍കിയതായി ഫഹദ് ഫാസില്‍ ഫെയ്‌സ്ബുക്കിലൂടെ അറിയിച്ചു.

മതം പരാമര്‍ശിക്കുന്ന ചിത്രത്തിലെ 17 മിനിറ്റോളം ദൈര്‍ഘ്യമുള്ള രംഗങ്ങള്‍ നീക്കം ചെയ്യണമെന്ന് തിരുവനന്തപുരം സിബിഎഫ്‌സി (സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്‍) ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അതിനു തയ്യാറാകാത്ത സംവിധായകന്‍ മുംബൈയിലുള്ള സിബിഎഫ്‌സി റിവൈസിംഗ് കമ്മിറ്റിയുടെ പുനഃപരിശോധനയ്ക്ക് അയക്കുകയും റിവൈസിംഗ് കമ്മിറ്റിയാണ് സര്‍ട്ടിഫിക്കറ്റ് നല്‍കിയത്. ഫെബ്രുവരി 20ന് ചിത്രം തീയേറ്ററുകളിലെത്തും.

വിജു പ്രസാദ് എന്ന മോട്ടിവേഷണല്‍ സ്പീക്കറുടെ കഥാപാത്രത്തെയാണ് ഫഹദ് ഫാസില്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. നസ്രിയയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

shortlink

Post Your Comments


Back to top button