CinemaLatest NewsMollywoodNEWS

പെയിന്റിങ്ങിലേതു പോലെ തന്നെയുളള കുഞ്ഞിനെ കണ്ടെത്താനായി എന്നത് അത്ഭുതമായി തോന്നി ശോഭന ചെയ്ത ആ ചിത്രമാണ് എറ്റവും വെല്ലുവിളി ഉയര്‍ത്തിയത്; രവിവര്‍മ്മ ചിത്രത്തെക്കുറിച്ച് ഫോട്ടോഗ്രാഫര്‍ വെങ്കിട് റാം

മലയാളികളുടെ പ്രിയതാരമാണ് നിരവധി ചിത്രങ്ങളിലൂടെ ആരാധകരുടെ ഹൃദയം കീഴടക്കിയ പ്രിയ താരം ശോഭന . താരത്തിന്റെ ഒരു വാര്‍ത്തയാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. രാജാ രവി വര്‍മ്മയുടെ സുന്ദരികളായി ഫോട്ടോഷൂട്ട് നടത്തിയ നടിമാരുടെ ചിത്രങ്ങള്‍ അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. 2020ലെ കലണ്ടറിന് വേണ്ടി ഫോട്ടോഗ്രാഫറായ ജി വെങ്കിട റാമാണ് രവിവര്‍മ്മയുടെ പ്രശസ്തമായ ചിത്രങ്ങള്‍ക്ക് തെന്നിന്ത്യന്‍ നടിമാരിലൂടെ വീണ്ടും ജീവന്‍ നല്‍കിയത്.

ലോകപ്രശസ്തമായ പെയിന്റിങ്ങിന്റെ ഭാഗമാക്കാന്‍ കഴിഞ്ഞതിന്റെ സന്തോഷം താരങ്ങളും പങ്കുവെച്ചു. തെന്നിന്ത്യന്‍ താരങ്ങളായ ശോഭന, ലിസി, ഖുശ്ബു, രമ്യാ കൃഷ്ണന്‍, സാമന്ത അക്കിനേനി, ശ്രുതി ഹാസന്‍, ഐശ്വര്യ രാജേഷ്, നദിയ മൊയ്തു, ലക്ഷ്മി മഞ്ജു, തുടങ്ങിയവരാണ് രവി വര്‍മ്മയുടെ പെയിന്റിങ്ങുകളായി ഫോട്ടോഷൂട്ട് നടത്തിയത്.

എന്നാല്‍ ചിത്രങ്ങളെക്കുറിച്ച് തുറന്നു പറഞ്ഞ് എത്തിയിരിക്കുകയാണ് ഫോട്ടോഗ്രാഫര്‍ ജി വെങ്കട് റാം നടി ശോഭനയെ വെച്ചുളള ഫോട്ടോഷൂട്ടിന് വേണ്ടിയാണ് തങ്ങള്‍ കൂടുതല്‍ വിയര്‍ത്തതെന്നും രാജാ രവി വര്‍മ്മയുടെ ദേര്‍ കംസ് പപ്പ എന്ന ചിത്രമാണ് പുന:സൃഷ്ടിയാരുന്നു അത് കയ്യിലൊരു കുഞ്ഞുമായി സുന്ദരി അമ്മയായി ശോഭനയും, അരികിലൊരു നായക്കുട്ടിയും ഉള്‍പ്പെട്ടതായിരുന്നു പെയിന്റിങ്.പെയിന്റിങ്ങിലേതു പോലെ തന്നെയുളള കുഞ്ഞിനെ കണ്ടെത്താനായി എന്നത് അത്ഭുതമായി തോന്നിയെന്നും ശോഭനയാണ് കുഞ്ഞിനെ കണ്ടെത്തിയത്. ചിത്രമെടുക്കുക അത്ര എളുപ്പമായിരുന്നില്ല. കുഞ്ഞിനെ കൈയ്യിലെടുത്തു നില്‍ക്കുക. കുഞ്ഞിന്റെ നോട്ടം ശരിയാവുക. അതേ ഫ്രെയിമില്‍ ഒരു നായ്ക്കുട്ടിയെ കൂടി ഉള്‍പ്പെടുത്തുക തുടങ്ങിയവ വെല്ലുവിളിയായി. നായ്കുട്ടിയെ കണ്ട് കുഞ്ഞ് കരയാന്‍ തുടങ്ങി. അങ്ങനെ ആദ്യ ദിവസം ശോഭനയെയും കുഞ്ഞിനെയും മാത്രമാണ് ഷൂട്ട് ചെയ്തത്. നായ്ക്കുട്ടിയെ അടുത്ത ദിവസവും.മനോരമയുടെ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button