പൃഥ്വിരാജ് എന്ന നടന്‍ ഒറ്റ സിനിമ കൊണ്ട് തന്നെ മലയാള സിനിമയിലെ സംവിധായകനെന്ന നിലയിലും മാറ്റി നിര്‍ത്താന്‍ കഴിയാത്ത വിധം അടയാളപ്പെട്ടു കഴിഞ്ഞു. കഴിഞ്ഞ വര്‍ഷത്തെ സിനിമകളുടെ വനിതാ അവാര്‍ഡ്സില്‍ ഏറ്റവും മികച്ച സംവിധായകന്‍ എന്നാ കാറ്റഗറിയിലാണ് പൃഥ്വിരാജ് തെരെഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. വേദിയില്‍ വച്ച് അവാര്‍ഡ് സ്വീകരിച്ചു കൊണ്ട് പൃഥ്വിരാജ് പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ കയ്യടി നേടുന്നത്. ദിലീഷും ലിജോയും റിയലസ്റ്റിക് സിനിമകളിലൂടെ മറ്റൊരു സിനിമാന്തരീക്ഷം സൃഷ്ടിച്ചപ്പോഴായിരുന്നു ഒരു മാസ് സിനിമയുമായി തന്റെ കടന്നു വരവ് എന്നും ലൂസിഫറിന്റെ വിജയം എല്ലാ അര്‍ത്ഥത്തിലും ആന്റണി പെരുമ്പാവൂര്‍ എന്ന നിര്‍മ്മാതാവിന്റെ ആണെന്നും പൃഥ്വിരാജ് പറയുന്നു. അങ്ങനെയൊരു നിര്‍മ്മാതാവ് കൂടെയുണ്ടായിരുന്നതാണ് ഏറ്റവും വലിയ പിന്തുണയെന്നും അവാര്‍ഡ് സ്വീകരിച്ചു കൊണ്ട് പൃഥ്വിരാജ് പറഞ്ഞു.
‘ലിജോയും ദിലീഷ് പോത്തനും കടന്നു വന്നതോടെ റിയലസ്റ്റിക് സിനിമകളാണ് പ്രേക്ഷകര്‍ക്ക് ഇഷ്ടം എന്ന ഒരു അന്തരീക്ഷം ഇവിടെ നിലനിന്നിരുന്നു. അതിനു നടുവിലേക്കാണ് ഞാന്‍ ‘ലൂസിഫര്‍’ എന്ന മാസ് ചിത്രവുമായി വരുന്നത്. അങ്ങനെ ഒരു സമയത്ത് ഒരു സംവിധായകന്‍ എന്ന നിലയില്‍ മുന്‍പരിചയം ഇല്ലാത്ത എനിക്ക് വേണ്ടി ഒരു സിനിമ ചെയ്യാന്‍ വന്‍ മുതല്‍ മുടക്കില്‍ സിനിമ നിര്‍മ്മിച്ച ആന്റണി പെരുമ്പാവൂര്‍ എന്ന നിര്‍മ്മതാവിനാണ് ലൂസിഫറിന്റെ വിജയത്തിന്റെ ഫുള്‍ ക്രെഡിറ്റും’ – പൃഥ്വിരാജ് പറയുന്നു.
Post Your Comments