BollywoodCinemaLatest NewsNEWS

പേര്‍ളിശ്രീനിഷ് പ്രണയം പോലെ ബിഗ് ബോസില്‍ മറ്റൊരു പ്രണയ സാഫല്യം ; നടിയും ബിഗ് ബോസ് താരവുമായ അമ്മയുടെ രണ്ടാം വിവാഹത്തിന് സാക്ഷിയായി താരപുത്രി

മലയാളത്തിന് പുറമെ നിരവധി ഭാഷകളില്‍ ആരാധകര്‍ ഏറ്റെടുത്ത പ്രേക്ഷകരുടെ പ്രിയ പരിപാടിയായി മാറിയിരിക്കുകയാണ് ബിഗ് ബോസ് .പരിപാടിയുടെ വിശേഷങ്ങളാണ് അനുദിനം വന്നുകൊണ്ട് ഇരിക്കുന്നത്. ഏറ്റവും കൂടുതല്‍ ആരാധകരുള്ള പരിപാടിയാണ് ബിഗ് ബോസ്. ഇന്ത്യയില്‍ തന്നെ ഏറ്റവും റേറ്റിംഗിലുള്ള ടെലിവിഷന്‍ പരിപാടിയായി ബിഗ് ബോസ് തുടരുകയാണ്. മലയാളത്തില്‍ ലാലേട്ടന്‍ അവതാരകനായി എത്തിയ പരിപാടി ഇരുകൈയ്യും നീട്ടിയാണ് ആരാധകര്‍ ഏറ്റെടുത്തത്  ഒരോ ദിവസവും മത്സരം കടുപ്പമേറി കൊണ്ടിരിക്കുകയാണ്. വലിയ പ്രശസ്തിയില്ലാത്ത ആളുകള്‍ പോലും ബിഗ് ബോസിലൂടെ വലിയ ആരാധക പിന്തുണ സ്വന്തമാക്കുന്നതാണ് കണ്ട് വരുന്നത്. കൂടാതെ പല പ്രണയങ്ങളും തളിര്‍ക്കുന്നതും ബിഗ് ബോസിലൂടെയാണ് മലയാളത്തില്‍ പേര്‍ളിയുടെയും ശ്രീനിഷിന്റെയും പ്രണയവും വിവാഹവുമെല്ലാം ആഘോഷമാക്കിയിരുന്നു ആരാധകര്‍.

ഇതരത്തില്‍ ഒരു പ്രണയ വിശേഷമാണ് ഇപ്പോള്‍ ഹിന്ദി ബിഗ് ബോസില്‍ നിന്നും എത്തിയിരിക്കുന്നത്.ടെലിവിഷന്‍ താരമായിരുന്ന കാമ്യ പഞ്ചാബിയാണ് ആരാധകരോട് തന്റെ വിവാഹക്കാര്യം പുറത്ത് പറഞ്ഞിരിക്കുന്നത്. കാമ്യയുടെ ആണ്‍സുഹൃത്ത് ഷലബ് ദാംഗുമായിട്ടുള്ള വിവാഹനിശ്ചയം കഴിഞ്ഞു. ഇതിന് പിന്നാലെ മെഹന്ദി ചടങ്ങിന്റെ വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരിക്കുകയാണ്.

ഇത് കൂടാതെ താരത്തിന്റെ രണ്ടാം വിവാഹമാണിത്. ആദ്യ വിവാഹത്തില്‍ പത്ത് വയസുള്ള ഒരു മകളുണ്ട്. അമ്മയുടെ രണ്ടാം വിവാഹത്തിന് സമ്മതം മൂളിയത് മകള്‍ ആര ആണെന്നുള്ളതാണ് മറ്റൊരു പ്രധാന കാര്യം സമാനമായി കാമ്യയുടെ സുഹൃത്ത് ഷലബ് ദാംഗിനും ആദ്യ വിവാഹത്തില്‍ ഇഷാന്‍ എന്നൊരു മകനുണ്ട്. രണ്ട് മക്കളും മാതാപിതാക്കളുടെ വിവാഹത്തിന് തയ്യാറാണെന്ന് അറിയിച്ചതോടെയാണ് വിവാഹം ആഘോഷമാക്കാന്‍ തീരുമാനിച്ചത്. ഫെബ്രുവരി പത്തിനാണ് ഇരുവരുടെയും വിവാഹം. താരങ്ങളുടെ വിവാഹത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍.

shortlink

Related Articles

Post Your Comments


Back to top button