ഈ വര്‍ഷം മലയാള സിനിമയ്ക്ക് ആദ്യ ഹിറ്റ് സമ്മാനിച്ചത് മിഥുന്‍ മാനുവല്‍ തോമസ് എന്ന സംവിധായകനാണ്. കുഞ്ചാക്കോ ബോബന്‍ നായകനായ ‘അഞ്ചാം പാതിര’ എന്ന ചിത്രത്തിലൂടെ പ്രേക്ഷകരെ ഞെട്ടിച്ച മിഥുന്‍ മാനുവല്‍ തോമസ് കോമഡി ട്രാക്കില്‍ നിന്ന് വിഭിന്നമായ ഒരു സിനിമയാണ് അഞ്ചാം പാതിരയിലൂടെ പ്രേക്ഷകര്‍ക്ക് നല്‍കിയത്. മലയാളത്തില്‍ മറ്റു ബോക്സോഫീസ് ഹിറ്റ് സിനിമകള്‍ സംവിധാനം ചെയ്തിട്ടുണ്ടെങ്കിലും അഞ്ചാം പാതിര ചെയ്തപ്പോഴാണ് തന്റെ കഴിവിനെക്കുറിച്ച് മറ്റുളളവര്‍ തുറന്നു സംസാരിച്ചതെന്ന് വ്യക്തമാക്കുകയാണ് മിഥുന്‍ മാനുവല്‍ തോമസ്. ഒരു സംവിധായകനെന്ന നിലയില്‍ അഞ്ചാം പാതിര തനിക്ക് വലിയ അഭിമാനമാണ് നല്‍കിയതെന്നും മിഥുന്‍ പറയുന്നു.
സിനിമ കണ്ട ശേഷം പൃഥ്വിരാജ് മികച്ചതെന്ന അഭിപ്രായം പങ്കുവയ്ക്കുക മാത്രമല്ല സിനിമയെ ഇഴകീറി പരിശോധിച്ചുകൊണ്ടായിരുന്നു പൃഥ്വിരാജിന്റെ വിലയിരുത്തല്‍. മിഥുന്‍ മാനുവല്‍ തോമസ് വ്യക്തമാക്കുന്നു. അന്‍വര്‍ റഷീദ് എന്ന സംവിധായകനും അഞ്ചാം പാതിര എന്ന സിനിമയെ പ്രശംസിച്ചെന്നും അവരുടെയൊക്കെ അഭിപ്രായങ്ങള്‍ വളരെ സന്തോഷമുണ്ടാക്കുന്നുവെന്നും ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവേ മിഥുന്‍ തുറന്നു പറയുന്നു. കോമഡി സിനിമയില്‍ നിന്ന് ഇത്തരമൊരു ത്രില്ലര്‍ ട്രാക്കിലേക്ക് താന്‍ മാറിയതിന്റെ അവിശ്വസനീയതയാണ് പലരും പങ്കുവെച്ചതെന്ന് മിഥുന്‍ പറയുന്നു.
Post Your Comments