മലയാള സിനിമ ലോകത്ത് സൂപ്പര്‍ ചിത്രങ്ങളിലൂടെ അഭിനയ മികവ് തെളിയിച്ച ലേഡീ സൂപ്പര്‍ സ്റ്റാറാണ് മഞ്ജുവാര്യര്‍. മലയാളത്തിന് പുറമെ ധനുഷ് ചിത്രം ‘അസുരനി’ലൂടെ തമിഴില്‍ എത്തി തമിഴകത്തിന്റെയും പ്രിയതാരമായി മാറിയിരിക്കുകയാണ് താരത്തിന്റെ വിശേഷങ്ങളെല്ലാം ഇരുകൈയ്യും നീട്ടി സ്വീകരിക്കുന്ന ആരാധകര്‍ ഇപ്പോള്‍ താരത്തിന്റെ പുതിയ വിശേഷമാണ് ഏറ്റെടുത്തിരിക്കുന്നത്. താരത്തിന്റെ അഭിനയത്തില്‍ അതിശയപ്പെട്ട് എത്തിയിരിക്കുകയാണ് സൂപ്പര്‍ സ്റ്റാര്‍ രജനികാന്ത്.
ഏറ്റവും പുതിയ ചിത്രമായ ‘ജാക്ക് ആന്‍ഡ് ജില്ലി’ന്റെ ചില രംഗങ്ങള്‍ തലൈവരെ കാണിക്കുകയായിരുന്നു ഛായാഗ്രാഹകനും സംവിധായകനുമായ സന്തോഷ് ശിവന്. ചിത്രത്തില്‍ നായികയായ മഞ്ജു വാര്യര്‍ അവതരിപ്പിക്കുന്ന ചില ആക്ഷന്‍ രംഗങ്ങള്‍ ആണ് രജനികാന്ത് കാണാന്‍ ഇടയായത്. മഞ്ജുവിന്റെ പ്രകടനത്തില്‍ അദ്ദേഹം അത്ഭുതപ്പെട്ടു എന്നും അതിനെ ഏറെ പ്രശംസിച്ചു എന്നും സന്തോഷ് ശിവന് ഇന്ത്യന്‍ എക്സ്പ്രസ്സിന്റെ അഭിമുഖത്തില്‍ പറഞ്ഞിരുന്നു.
ജാക്ക് ആന്‍ഡ് ജില്’ എന്ന ചിത്രത്തിന് വേണ്ടി ആക്ഷന്‍ പരിശീലിച്ചതിനെക്കുറിച്ച് മഞ്ജുവും അടുത്തിടെ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു.മഞ്ജു വാര്യരെക്കൂടാതെ കാളിദാസ് ജയറാം, സൗബിന്, അജു വര്‍ഗീസ്, നെടുമുടി വേണു തുടങ്ങിയ വലിയ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. മലയാളം, തമിഴ് ഭാഷകളിലായി ഒരുക്കുന്ന ചിത്രത്തിന്റെ ജോലികള്‍ പുരോഗമിക്കുകയാണ്. ത്രില്ലര്‍ ഗണത്തില്‍ പെടുത്താവുന്ന മുഴുനീള ചിത്രമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ അവകാശപ്പെടുന്നത്. ഹോളിവുഡിലെയും ബോളിവുഡിലെയും പ്രശസ്തരായ സാങ്കേതിക വിദഗ്ധര്‍ ഉള്‍പ്പെടെയുള്ള വലിയൊരു ടീമാണ് ഇതിനു വേണ്ടി സന്തോഷ് ശിവന്റെയൊപ്പം അണിനിരക്കുന്നത് .താരത്തിന്റെ സൂപ്പര്‍ ചിത്രത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍.
Post Your Comments