മലയാളത്തില്‍ ഇനി ഇറങ്ങാനിരിക്കുന്ന വമ്പന്‍ പ്രോജക്റ്റുകളെക്കാള് പ്രേക്ഷകര്‍ ഉറ്റു നോക്കുന്നത് ട്രാന്‍സ് എന്ന ചിത്രത്തിലേക്കാണ്. പുതു തലമുറയുടെ ക്ലാസിക് നായകന് ഫഹദ് ഫാസില്‍ ചിത്രം എന്നതിനപ്പുറം എട്ടു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം അന്‍വര്‍ റഷീദ് സിനിമ ചെയ്യുന്നു എന്നതാണ് പ്രേക്ഷകരെ സംബന്ധിച്ചുള്ള ആകാംഷയുടെ പ്രധാന കാരണം.
മലയാള സിനിമയ്ക്ക് രാജകീയ വിജയങ്ങള്‍ സമ്മാനിച്ചിട്ടുള്ള അന്‍വര്‍ റഷീദ് മലയാളത്തില്‍ ഇതുവരെ പറയാത്ത വേറിട്ട ഒരു പ്രമേയമാണ് ട്രാന്‍സി ലൂടെ അവതരിപ്പിക്കുന്നത്. ഫഹദ് നസ്രിയ താരദമ്പതികള്‍ ഒന്നിക്കുന്ന ചിത്രം ഫെബ്രുവരി പതിനാലിന് പ്രദര്‍ശനത്തിനെത്തും. രാജമാണിക്യം പോലെ സ്ക്രിപ്റ്റ് എഴുതി പൂര്‍ത്തിയാക്കാതെ ചിത്രീകരിച്ച സിനിമയാണ് ട്രാന്‍സ് എന്ന് അന്‍വര്‍ റഷീദ് തുറന്നു സമ്മതിക്കുകയാണ്. രാജമാണിക്യം ചെയ്യാന്‍ തുനിയുമ്പോള്‍ പതിനഞ്ച് സീനും മമ്മൂട്ടിയുടെ ഡേറ്റും മാത്രമാണ് തന്റെ കയ്യില്‍ ഉണ്ടായിരുന്നതെന്ന് അന്‍വര്‍ റഷീദ് പറയുന്നു. ചോട്ടാ മുംബൈയും, ഉസ്താദ് ഹോട്ടലുമൊക്കെ സ്ക്രിപ്റ്റ് പൂര്‍ത്തികരിച്ച ശേഷം ചെയ്ത സിനിമയാണെന്നും അന്‍വര്‍ റഷീദ് ഒരു മാധ്യമത്തിനു നല്കിയ അഭിമുഖത്തില്‍ സംസാരിക്കവേ വ്യക്തമാക്കി.
Post Your Comments