CinemaGeneralLatest NewsMollywoodNEWS

‘അമ്മ അവിടെ കരയുന്നത് കാണുമ്പോൾ ഞങ്ങൾ മൂന്നുപേരും ഇവിടെ കരയും’ ; മഞ്ജുവിനെ ഉപദേശവുമായി മകൻ ബെര്‍ണാച്ചൻ

'അമ്മാ സുഖാണോ... ഞാനാ ബെര്‍ണാച്ചനാ... ഇവിടെ എല്ലാര്‍ക്കും സുഖം.അമ്മേനെ കാണാണ്ട് മിസ് ചെയ്യുന്നുണ്ട്

ബിഗ് ബോസ് ഹൗസിലെ ഞായറാഴ്ച പ്രേക്ഷകർക്കും മത്സരാർഥികൾക്കും ഏറെ നിർണ്ണായകമായ ദിവസമാണ്. എലിമിനേഷൻ ദിനം കൂടിയായിരുന്ന ഈ ദിവസം എല്ലാവരും വിചാരിച്ചതിൽ നിന്ന് വ്യത്യസ്തമായ സംഭവ വികാസങ്ങളാണ് വീടിനുള്ളിൽ നടന്നത്. മത്സരാര്‍ത്ഥികള്‍ക്ക്   അവരുടെ ഉറ്റവരുടെ ശബ്ദം കേൾക്കാനുള്ള ഒരു അവസരമാണ് ബിഗ് ബോസ് നൽകിയിരുന്നത്. അതില്‍ മഞ്ജു പത്രോസിനെ വിളിച്ച് മകന്‍ ബെര്‍ണാച്ചന്‍ പറഞ്ഞ വാക്കുകൾ കേട്ട് മഞ്ജു പൊട്ടിക്കരയുകയായിരുന്നു.

‘അമ്മാ സുഖാണോ… ഞാനാ ബെര്‍ണാച്ചനാ… ഇവിടെ എല്ലാര്‍ക്കും സുഖം.അമ്മേനെ കാണാണ്ട് മിസ് ചെയ്യുന്നുണ്ട് എന്നാലും കുഴപ്പമില്ല. അമ്മ അവിടെ കിടന്ന് എന്നാ കരച്ചിലാന്നേ… ?, ഇവിടെ ഞാനും കിടന്ന് കരയുവാന്നേ… ഞാന്‍ കരയണ്, മിഞ്ചി കരയണ് പപ്പ കരയുന്നു. മൂന്നുപേരും അടുപ്പിച്ചിരുന്ന് കരയവാന്നെ…’ എന്നായിരുന്നു ബെര്‍ണാച്ചന്‍റെ വാക്കുകള്‍.

ബെര്‍ണാച്ചനൊപ്പം അമ്മയും അച്ഛനും എത്തിയിരുന്നു. മഞ്ജുവിനോട് കരയരുതെന്നായിരുന്നു അവർ പറഞ്ഞത്. നീ കരഞ്ഞാല്‍ ബെര്‍ണാച്ചന്‍ കരയും അതു കഴിഞ്ഞാല്‍ പപ്പയും കരയും എന്നായിരുന്നു അമ്മയുടെ വാക്കുകള്‍. ഇതൊരു ഗെയിമാണ് നമ്മള്‍ വിഷമിക്കരുതെന്നു ഗെയിമായി കാണണമെന്നും അടിച്ചുപൊളിക്കാനുമായിരുന്നു അച്ഛന്‍റെ ഉപദേശം. ഓഡിയോ അവസാനിച്ചതിന് പിന്നാലെ കരഞ്ഞു കൊണ്ട് മഞ്ജു ബിഗ് ബോസിനും ലാലേട്ടനും നന്ദി പറയുകയും ചെയ്തു. എല്ലാവർക്കും ”ഉമ്മ” എന്നാണ് സന്ദേശത്തിന് മറുപടി നൽകിയത്.

shortlink

Related Articles

Post Your Comments


Back to top button