CinemaGeneralLatest NewsMollywoodNEWS

തിലകന്‍ ചേട്ടന്റെ നാടകം കണ്ടാണ് വളര്‍ന്നത്: അനുഭവം പറഞ്ഞു ലിജോ ജോസ് പെല്ലിശ്ശേരി

ഉച്ചഭക്ഷണത്തിന്റെ ഇടവേളയില്‍ ഡയലോഗ് തെറ്റിച്ചവരെ തിലകന്‍ ചേട്ടന്‍ സ്‌റ്റേജില്‍ കയറ്റി നിര്‍ത്തി പ്രാക്ടീസ് ചെയ്യിപ്പിക്കും

ലിജോ ജോസ് പെല്ലിശ്ശേരി എന്ന മലയാളത്തിന്റെ അഭിമാനമായ സംവിധായകന്‍ സിനിമയിലെത്തുന്ന നിമിഷം തന്നെ താരപുത്രന്‍ എന്ന നിലയില്‍ ഹീറോയായി മാറിയിരുന്നു. പ്രമുഖ സിനിമാ താരം ജോസ് പെല്ലിശ്ശേരിയുടെ അഡ്രസ്സില്‍ തിളങ്ങി നിന്ന ലിജോ പിന്നീട് തന്റെ കഴിവ് കൊണ്ടാണ് മലയാള സിനിമയുടെ ഉയരങ്ങള്‍ കീഴടക്കിയത്. നാടകത്തിന്റെ കളരിയില്‍ തിലകനൊപ്പം അഭിനയത്തിന്റെ പെരുമ തീര്‍ത്ത ജോസ് പെല്ലിശ്ശേരി യുടെ മകന്‍ ലിജോ ജോസ് പെല്ലിശ്ശേരി ആ കാലങ്ങളിലേക്ക് വീണ്ടും തിരികെ നടക്കുകയാണ്.

“തിലകന്‍ ചേട്ടന്റെ നാടകം കണ്ടാണ് വളര്‍ന്നത്. ഡാഡിയുടെ മിക്ക നാടകങ്ങളും തിലകന്‍ ചേട്ടനാണ് സംവിധാനം ചെയ്തിരുന്നത്. തൃശ്ശൂര്‍ പുതുക്കാട് ഭാഗത്ത് ഏതെങ്കിലും ഓഡിറ്റോറിയത്തിലായിരിക്കും റിഹേഴ്‌സല്‍. ഞാന്‍ അന്ന് ചെറിയ പയ്യനാണ്. ഉച്ചഭക്ഷണത്തിന്റെ ഇടവേളയില്‍ ഡയലോഗ് തെറ്റിച്ചവരെ തിലകന്‍ ചേട്ടന്‍ സ്‌റ്റേജില്‍ കയറ്റി നിര്‍ത്തി പ്രാക്ടീസ് ചെയ്യിപ്പിക്കും. ശരിയാക്കുന്നതുവരെ തിലകന്‍ ചേട്ടന്‍ വിടില്ല. ക്ഷമ നശിച്ചാല്‍ തിലകന്‍ പച്ചത്തെറിയാണ് പറയുക. രസം എന്താണെന്ന് വച്ചാല്‍ മൈക്കെല്ലാം സെറ്റ് ചെയ്താണ് പ്രാക്ടീസ്. നല്ല എക്കോ ഉണ്ടായിരിക്കും. തിലകന്‍ ചേട്ടന്‍ ‘മ’ ‘പ’ ചേര്‍ത്ത് തെറി വിളിക്കുമ്പോള്‍ അത് ഓഡിറ്റോറിയത്തില്‍ മുഴങ്ങും’.

shortlink

Related Articles

Post Your Comments


Back to top button