GeneralLatest NewsMollywoodMovie GossipsNEWSWOODs

അഭിനയിക്കാനുള്ള ആദ്യശ്രമം പാളി അതും അൻപത് പൈസ ഇല്ലാത്തത്കൊണ്ട്; മെഗാസ്റ്റാർ മമ്മൂട്ടിയുടെ ആരും അറിയാതെ പോയ ജീവിതകഥ

സിനിമ പാരമ്പര്യമില്ലാത്ത കുടുംബത്തിൽ നിന്നാണ് മമ്മൂട്ടി വെള്ളിത്തിരയിൽ എത്തുന്നത്. അഭിനയ മോഹം മാത്രമായിരുന്നു താരത്തിന്റെ മനസ്സിൽ അന്നുണ്ടായിരുന്നത്. ഒന്നുമല്ലാതിരുന്ന മമ്മൂട്ടിയിൽ നിന്ന് ലക്ഷക്കണക്കിന് ജനങ്ങൾ ആരാധിക്കുന്ന താരത്തിലേക്കുള്ള യാത്ര കഷ്ടപ്പാടുകൾ നിറഞ്ഞതായിരുന്നു. ഇപ്പോഴിത മെഗാസ്റ്റാറിന്റെ ആരും അറിയാത്ത ഒരു കഥ പുറത്തു വന്നിരിക്കുകയണ്. മനോരമ ബുക്ക്സ് പുറത്തിറക്കിയ എം പി സതീശന്റെ കൊച്ചി ഛായാ പടങ്ങൾ എന്ന പുസ്തകത്തിലാണ് മമ്മൂട്ടിയുടെ ജീവിതത്തിലെ ആ അറിയാക്കഥ പറഞ്ഞിരിക്കുന്നത്. 

മോളിവുഡിന്റെ സ്വകാര്യ അഹങ്കാരങ്ങളാണ് മോഹൻലാലും മമ്മൂട്ടിയും. പല അവസരങ്ങളിലായി താരങ്ങൾ തന്നെ സിനിമയിൽ എത്തിപ്പെട്ട കഷ്ടപ്പാടിനെ കുറിച്ച് തുറന്ന് പറഞ്ഞിട്ടുണ്ട്. കഠിനമായി പ്രയത്നിച്ചാൽ മാത്രമേ അതിന്റെ ഫലമായി സ്ക്രീനിൽ കയ്യടി ലഭിക്കുകയുള്ളുവെന്ന് സ്വന്തം ജീവിത്തിലൂടെയാണ് ഇരുവരും തെളിയിച്ചിരിക്കുന്നത്. സിനിമ പാരമ്പര്യമില്ലാത്ത കുടുംബത്തിൽ നിന്നാണ് മമ്മൂട്ടി വെള്ളിത്തിരയിൽ എത്തുന്നത്. അഭിനയ മോഹം മാത്രമായിരുന്നു താരത്തിന്റെ മനസ്സിൽ അന്നുണ്ടായിരുന്നത്. ഒന്നുമല്ലാതിരുന്ന മമ്മൂട്ടിയിൽ നിന്ന് ലക്ഷക്കണക്കിന് ജനങ്ങൾ ആരാധിക്കുന്ന താരത്തിലേക്കുള്ള യാത്ര കഷ്ടപ്പാടുകൾ നിറഞ്ഞതായിരുന്നു. ഇപ്പോഴിത മെഗാസ്റ്റാറിന്റെ ആരും അറിയാത്ത ഒരു കഥ പുറത്തു വന്നിരിക്കുകയണ്. മനോരമ ബുക്ക്സ് പുറത്തിറക്കിയ എം പി സതീശന്റെ കൊച്ചി ഛായാ പടങ്ങൾ എന്ന പുസ്തകത്തിലാണ് മമ്മൂട്ടിയുടെ ജീവിതത്തിലെ ആ അറിയാക്കഥ പറഞ്ഞിരിക്കുന്നത്.

സ്കൂൾ കാലഘട്ടത്തിൽ‌ അഭിനയിക്കാൻ മമ്മൂട്ടി നടത്തിയ ശ്രമം പരാജയപ്പെട്ടിരുന്നു. 50 പൈസ കൊടുക്കാൻ ഇല്ലാതിരുന്നതു കൊണ്ട് നാടക മത്സരത്തിൽ നിന്ന് താരത്തെ ഒഴിവാക്കുകയായിരുന്നു. നടകത്തിനായുളള മേയ്ക്കപ്പ് സാധാനങ്ങൾ വാങ്ങനായിരുന്നു 50 പൈസ നൽകാൻ നാടക സംവിധായകനായ അശോക് കുമാർ കുട്ടികളോട് ആവശ്യപ്പെട്ടത്. അന്നേ നടനാകണം എന്ന മോഹമുള്ള മമ്മൂട്ടി ഇതിനായി ഇറങ്ങി. എന്നാൽ വീട്ടിൽ പണം ചോദിക്കാൻ മടിയായിരുന്നു. ഒടുവിൽ പണവുമായി എത്തിയപ്പോൾ നാടകത്തിലേക്കുള്ള കുട്ടികളെ തിരഞ്ഞെടുത്തു കഴിഞ്ഞിരുന്നു. അങ്ങനെ അഭിനയിക്കാനുള്ള മമ്മൂട്ടിയുടെ ആദ്യശ്രമം പരാജയപ്പെട്ടു.

സ്കൂളിൽ പഠിക്കുമ്പോൾ അഭിനയിക്കാനും മറ്റ് കലാപരിപാടികൾ അവതരിപ്പിക്കാനുള്ള അവസരങ്ങൾ നഷ്ടപ്പെട്ടപ്പോൾ സഹിത്യത്തിൽ ഒരു കൈ നോക്കൻ താരം തീരുമാനിക്കുകയായിരുന്നു. ഒരുപാട് കഥയും കവിതയുമൊക്കെ എഴുതിയിരുന്നു. എന്നാൽ ഇതെല്ലാം ആരും വായിക്കാതെ വെളിച്ചം കാണാതെ പോവുകയായിരുന്നു. ബാപ്പയുടെ അനുജൻ അധ്യാപകനായ കൊച്ചമ്മു ആണു മമ്മൂട്ടിയെ വായനയുടെ ലോകത്തേക്ക് കൂട്ടിക്കൊണ്ട് പോയത്. മമ്മൂട്ടിയുടെ ഉള്ളിലെ അഭിനയ മികവിനെ ഊതിക്കാച്ചി പൊന്നാക്കി മാറ്റാൻ ആ വായനശീലത്തിനായിരുന്നു.

9 ക്ലാസിൽ പഠിക്കുമ്പോൾ കലാകുസുമം എന്ന കയ്യെഴുത്തു മാസികയുടെ ചുമതല എഡിറ്റർ ഈ കെ പുരുഷോത്തമൻ മമ്മൂട്ടിയെ എൽപ്പിക്കുകയായിരുന്നു. സുഹൃത്ത് ധനഞ്ജയനുമായി ചേർന്ന് പാടുപെട്ട് മാസിക പുറത്തിറക്കി. മാറ്റർ ശേഖരിക്കലായിരുന്നു ഏറ്റവും കഠിനം. നാട്ടിലുണ്ടായിരുന്ന ഏക സാഹിത്യകാരൻ ചെമ്പിൽ ജോണാണ്. മാസികയ്ക്കായി അദ്ദേഹത്തിന്റെ കഥകൾ ഒന്നും തന്നെ കിട്ടിയതുമില്ല.ഒടു‌വിൽ മമ്മൂട്ടി തന്നെ ‘മഞ്ജയ്’ എന്ന തൂലികാനാമത്തിൽ ധാരാളം എഴുതി.

shortlink

Related Articles

Post Your Comments


Back to top button