
ഇന്ത്യയുടെ മുൻ രാഷ്ട്രപതിയും ശാസ്ത്രജ്ഞനുമായിരുന്ന എപിജെ അബ്‌ദുൾ കലാമിന്റെ ജീവിതം സിനിമയാകുന്നു. ‘എപിജെ അബ്‌ദുൾ കലാം: ദി മിസൈൽ മാൻ’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടു.
കേന്ദ്ര വാർത്താവിതരണ വകുപ്പ് മന്ത്രി പ്രകാശ് ജവഡേക്കർ ആണ് ഫസ്റ്റ് ലുക്ക് പുറത്ത് വിട്ടത്. സംവിധായകൻ മധുർ ഭണ്ഡാർക്കറും ചടങ്ങിൽ പങ്കെടുത്തു. ബോളിവുഡ് താരം പരേഷ് റാവൽ ചിത്രത്തിൽ എപിജെ ആയി വേഷമിടും. കഠിനാധ്വാനം ചെയ്ത് ഉയരങ്ങളിലേക്ക് പറന്ന ഒരു മനുഷ്യൻറെ കഥയാണ് സിനിമയെന്ന് മന്ത്രി വ്യക്തമാക്കി. ചിത്രങ്ങളുടെ മറ്റ് വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
Post Your Comments