ഒരു കാലത്ത് മലയാളത്തില്‍ തിളങ്ങി നിന്ന താരമാണ് ശ്രീലത നമ്പൂതിരി. എഴുപതിന്റെ നിറവിലും അഭിനയത്തില്‍ സജീവമാണ് താരം. മിനി സ്ക്രീനിലും ആരാധക പ്രീതി നേടിയ കഥാപാത്രങ്ങളെ അവതരിപ്പിച്ച ശ്രീലത തന്റെ ജീവിതത്തെക്കുറിച്ച് തുറന്നു പറയുന്നു.
ആയുര്‍വേദ മേഖലയില്‍ സജീവമായിരുന്ന ഡോക്ടര്‍ കാലടി പരമേശ്വരന് നമ്ബൂതിരിയാണ് താരത്തിന്റെ ഭര്‍ത്താവ് . ചില ചിത്രങ്ങളില്‍ വേഷമിട്ടിരുന്ന അദ്ദേഹവുമായുള്ള വിവാഹം ആദ്യം ചില കോളിളക്കങ്ങള്‍ കുടുംബത്തില്‍ സൃഷ്ടിച്ചിരുന്നു. അതിനെക്കുറിച്ച് താരം ഒരു അഭിമുഖത്തില്‍ പങ്കുവച്ചതിങ്ങനെ…
‘വിവാഹം അന്ന് കുറച്ച് കോലാഹലമുണ്ടാക്കി. അദ്ദേഹം തിരുവനന്തപുരം ആയുര്‍വേദ കോളേജില്‍ പഠിക്കുമ്ബോള്‍ മെരിലാന്റ് സുബ്രഹ്മണ്യവുമായി അടുപ്പമുണ്ടായിരുന്നു. അങ്ങനെ ചില സിനിമകളില്‍ അഭിനയിച്ചു. ’പാപത്തിന് മരണമില്ല’ എന്ന ചിത്രത്തില്‍ ഞങ്ങള്‍ ഒന്നിച്ചഭിനയിച്ചു. ഞാന്‍ നമ്ബൂതിരി സ്ത്രീയും അദ്ദേഹം നായരുമായി ജീവിതത്തിന്റെ നേരെ വിപരീത റോളുകളായിരുന്നു അതില്‍.
തമ്പാനൂര്‍ അയ്യപ്പക്ഷേത്രത്തില്‍ തന്റെ ഒരു കച്ചേരി നടന്നു. അദ്ദേഹം അതുകേള്‍ക്കാന്‍ വന്ന അദ്ദേഹം നമുക്ക് വിവാഹം ചെയ്താലെന്താണെന്ന് ചോദിച്ചു. ആദ്യം തനിക്ക് ഈ ബന്ധത്തില്‍ താത്പര്യം ഉണ്ടായിരുന്നില്ല. കാരണം അദ്ദേഹത്തിന്റെ കുടുംബം ഈ ബന്ധത്തെ എതിര്‍ക്കുമെന്ന് തോന്നിയിരുന്നു. അദ്ദേഹത്തിന്റെ നാലു അമ്മാവന്മാര് ഗുരുവായൂരിലെ മേല്ശാന്തിമാരൊക്കെയായിരുന്നു. എന്നാല്‍ കാലക്രമണേ എന്റെ വിസമ്മതം മാറി. അങ്ങനെ വിവാഹിതരാകാനും അഭിനയം നിറുത്താനും തീരുമാനിച്ചു. പുള്ളി സ്വന്തം നാടായ കുന്നംകുളത്ത് പ്രാക്ടീസ് തുടങ്ങി. ആദ്യത്തെ എതിര്‍പ്പൊക്കെ മോന് ജനിച്ചതോടെ മാറി. അവിടെ ആയുര്‍വേദ ഫാക്ടറി ഉണ്ടായിരുന്നു. പതിയെ ഞാന്‍ അതെല്ലാം പഠിച്ചു, നല്ലൊരു കുടുംബ ജീവിതമാണ് ദൈവം തന്നത്. അത് നഷ്ടപ്പെടുത്താന്‍ ആഗ്രഹിച്ചില്ല.
വിവാഹത്തോടെ സിനിമയില്‍ നിന്ന് പിന്മാറി. ഡോക്ടര്‍ക്ക് അസുഖം വന്നതു മുതല്‍ തിരുവനന്തപുരത്ത് താമസമാക്കികുടുംബത്തില് നിന്നുള്ള എതിര്‍പ്പൊക്കെ ചങ്കൂറ്റത്തോടെ നേരിട്ടയാളാണ്. അവരുടെ ആചാരപ്രകാരം മരണാനന്തരം മകന് കര്‍മ്മം ചെയ്യണമെങ്കില്‍ അമ്മയും നമ്ബൂതിരിയാകണം. അങ്ങനെ എന്നെയും നമ്ബൂതിരിയാക്കി. അതില്‍ കുറേ എതിര്‍പ്പുയര്‍ന്നെങ്കിലും അദ്ദേഹം ധൈര്യത്തോടെ നിന്നു. വലിയൊരു ഭക്തനായിരുന്നു’. ശ്രീലത പറഞ്ഞു
Post Your Comments