
90കളിൽ സിനിമാപ്രേമികളുടെ മനം കവർന്ന ബോളിവുഡ് താരമാണ് ശിൽപ്പ ഷെട്ടി. ഇന്നും ബോളിവുഡിൽ നിറഞ്ഞുനിൽക്കുന്ന ഈ നിത്യഹരിത സുന്ദരിയുടെ ഒരു ടിക് ടോക് ഡാൻസ് വീഡിയോയാണ് ഇപ്പോൾ വൈറലായി കൊണ്ടിരിക്കുന്നത്.
അല്ലു അർജുൻ നായകനായി എത്തിയ ചിത്രമാണ് ‘അങ്ങ് വൈകുണ്ഠപുരത്ത്.’ തെലുങ്കിൽ പുറത്തിറങ്ങിയ ചിത്രത്തിനൊപ്പം മറ്റ് ഭാഷകളിലും ചിത്രം മൊഴിമാറ്റി റിലീസ് ചെയ്തിരുന്നു. ചിത്രം ബോക്സ് ഓഫീസിൽ വിജയം കൈവരിച്ചു. ചിത്രത്തിലെ ഗാനങ്ങളും അല്ലു അർജുന്റെ ഡാൻസും ആരാധകർ ഏറ്റെടുത്തിരുന്നു.
ചിത്രത്തിലെ ‘ബുട്ട ബൊമ്മ’ എന്ന ഗാനം പെട്ടന്നാണ് യൂട്യൂബിൽ ഹിറ്റായത്. അല്ലു അർജുന്റെ മനോഹരമായ ഡാൻസും ഗാനത്തിന്റെ സംഗീതവുമാണ് ഗാനത്തെ വൈറലാക്കിയത്. ഇപ്പോൾ ആ ഗാനത്തിനാണ് താരസുന്ദരി ശിൽപ്പ ഷെട്ടി ചുവടുകൾ വച്ചിരിക്കുന്നത്.
ടിക് ടോകിൽ പ്രത്യക്ഷ പെട്ട വീഡിയോ ഇതിനോടകം മറ്റ് സോഷ്യൽ വെബ്സൈറ്റുകളിലും തരംഗമായിരിക്കുകയാണ്. നിരവധി ആരാധകർ താരത്തിന് അഭിനന്ദനങൾ അറിയിച്ചു. അല്ലു അർജുനൊപ്പം ചിത്രത്തിന്റെ നായിക പൂജ ഹെഡ്ഗെയും ഈ ഗാനത്തിൽ മനോഹരമായി ചുവടുകൾ വയ്ക്കുന്നുണ്ട്.
Post Your Comments