പാട്ടിനെ പ്രാണൻ പോലെ സ്നേഹിച്ച് നടന്ന ശ്രീലത നമ്പൂതിരിക്ക് കരുതിയിരുന്നത് മറ്റൊരു വിസ്മയമായിരുന്നു. മലയാളസിനിമയിൽ ചിരി വിതറാനുള്ള നിയോഗം. അങ്ങനെ ജീവിതത്തിൽ ഗൗരവക്കാരിയായ ശ്രീലത ഹാസ്യനായികയായി വെള്ളിത്തിരയുടെ തിരക്കിൽ ഒഴുകി നടന്നു. നാളെ താരത്തിന്റയെ എഴുപതാം പിറന്നാൾ ദിനമാണ്. പിറന്നാൾ ആഘോഷിക്കുന്നതിനൊപ്പം തന്റയെ അനുഭവ കഥ കൂടി പറയുകയാണ് താരം. കേരള കൗമുദിക്ക് നൽകിയ അഭിമുഖത്തിലാണ് താരം ഈ കാര്യം പറയുന്നത്.
ഞാൻ ഇപ്പോൾ ആർക്കും കടം കൊടുക്കാറില്ല. അങ്ങനെ നൽകിയവർ തിരിച്ചു തന്നിട്ടുമില്ല. കുറേ അനുഭവങ്ങളുണ്ട്. നമ്മൾ പണം നൽകുമ്പോൾ അത് തിരിച്ചു തരേണ്ടതാണെന്ന തോന്നൽ വാങ്ങുന്നവർക്കുണ്ടാകണം. സിനിമയിൽ അങ്ങനെ ഒരു മനോഭാവമില്ല. പണ്ടേ കണക്കു പറഞ്ഞ് കാശുവാങ്ങാൻ അറിയില്ല. മോശമല്ലേ എന്നാണ് ധാരണ. തരാമെന്ന് പറഞ്ഞതു പോലും കിട്ടാത്തതുമുണ്ട്. ചോദിച്ചാലേ ഉള്ളൂ എന്ന് തിരിച്ചറിഞ്ഞത് പിന്നെയാണ്.
ആർക്കെങ്കിലും എന്തെങ്കിലും സഹായം ചെയ്യണമെങ്കിൽ ചെയ്യും. ആരും തിരിച്ചു തരേണ്ട, എന്നോട് കടപ്പാടുണ്ടാകുകയും വേണ്ട. മനസിൽ എപ്പോഴും ഈശ്വരനോടുള്ള പ്രാർത്ഥനയുണ്ട്. ജീവിതത്തിൽ വലിയ വലിയ ആഗ്രഹങ്ങളൊന്നുമില്ല. ആരെയും വേദനിപ്പിക്കാതെ ജീവിച്ച് പോകണം. അസുഖം വന്നു കിടത്തരുത് എന്നാണ് പ്രാർത്ഥന.
പുനലൂർ ഗാന്ധിഭവനിലാണ് പിറന്നാൾ. ആരുമില്ലാത്ത ആ അമ്മമാർക്കൊപ്പം ഒന്നിച്ച് ഭക്ഷണം കഴിക്കും. ഒരു നിമിഷം മതി ജീവിതം മാറിമറിയാൻ. ആ ചിന്ത എപ്പോഴും മനസിലുണ്ടാവണം. എന്നെ മനസിലാക്കുന്ന, കൂടെ നിൽക്കുന്ന കുടുംബമാണ് എന്റെ സമ്പാദ്യം ശ്രീലത പറഞ്ഞു.
Post Your Comments