കഴിഞ്ഞ ദിവസം നടന്ന പ്രവാസി സംഗമത്തിൽ അതിഥിയായി എത്തിയത് പൃഥ്വിരാജ് ആയിരുന്നു. ആടുജീവിതത്തിന് വേണ്ടിയുള്ള തയാറെടുപ്പിൽ താടി നീട്ടി വളർത്തി, മെലിഞ്ഞുണങ്ങിയ ലുക്കിലാണ് തന്നെ കാത്തിരിക്കുന്ന ആരാധക വൃന്ദത്തിനു മുന്നിൽ താരം എത്തിയത്.
വേദിയിലേക്കുള്ള വമ്പൻ വരവേൽപ്പിൽ യങ് മെഗാസ്റ്റാർ എന്ന അഭിസംബോധന പൃഥ്വിക്ക് നൽകിക്കൊണ്ടിരുന്നു. മമ്മൂട്ടിയെ മാത്രം വിളിച്ച് കേട്ട മെഗാസ്റ്റാർ എന്ന ആ സ്ഥാനപ്പേര് ആദ്യമായാണ് മറ്റൊരാൾക്കായി മുഴങ്ങിയത്. എന്നാൽ പൃഥ്വി ആ വിളി വേണ്ട എന്ന് പറഞ്ഞു. ഒരു മാധ്യമസ്ഥാപനം നടത്തിയ ചടങ്ങിൽ പൃഥ്വി പറഞ്ഞവാക്കുകൾ ആരാധകൻ ഫോണിൽ പകർത്തുകയും അത് ടിക് ടോകിൽ വൈറലാകുകയും ചെയ്തു.
“ഞാൻ വന്നത് മുതൽ യങ് മെഗാസ്റ്റാർ എന്ന് പറഞ്ഞുകൊണ്ടിരിക്കുന്നു. നമുക്ക് യങ് മെഗാസ്റ്റാർ വേണ്ട, മെഗാ സ്റ്റാർ ഒരാളേയുള്ളൂ, അത് മമ്മുക്കയാണ്. മമ്മുക്കയുടെ സ്ഥാനത്തിന് യങ്, ഓൾഡ് വേർതിരിവ് നടത്തി എനിക്ക് വേണ്ട.” എന്നായിരുന്നു പൃഥ്വിയുടെ പ്രതികരണം. ഈ വാക്കുകൾക്ക് നിറഞ്ഞ കയ്യടിയാണ് താരത്തിന് സദസ്സ് തിരികെ നൽകിയത്.
മുൻപ് പോക്കിരിരാജയിൽ മമ്മൂട്ടിയും പൃഥ്വിരാജും സഹോദരങ്ങളായി വേഷമിട്ടിരുന്നു. മമ്മുക്കക്ക് ഒപ്പം സ്ക്രീനിൽ എത്തിയെങ്കിലും വെള്ളിത്തിരയിലെ മമ്മുക്കയുടെ സ്ഥാനപ്പേര് വിളിച്ചപ്പോൾ പൃഥ്വിക്ക് പറയാനുണ്ടായിരുന്നത് ഇതാണ്.
“ഞാൻ വന്നത് മുതൽ യങ് മെഗാസ്റ്റാർ എന്ന് പറഞ്ഞുകൊണ്ടിരിക്കുന്നു. നമുക്ക് യങ് മെഗാസ്റ്റാർ വേണ്ട, മെഗാ സ്റ്റാർ ഒരാളേയുള്ളൂ, അത് മമ്മുക്കയാണ്. മമ്മുക്കയുടെ സ്ഥാനത്തിന് യങ്, ഓൾഡ് വേർതിരിവ് നടത്തി എനിക്ക് വേണ്ട.” ഈ വാക്കുകൾക്ക് നിറഞ്ഞ കയ്യടിയാണ് പൃഥ്വിക്ക് സദസ്സ് തിരികെ നൽകിയത്.
@lijithkarivellurRajuetann in Jeddah#tiktoksa #pravasi #malayali #saudiarabia #saudi #kerala #nelika #mallu #kattankappi #trend #mallumuser
Post Your Comments