മലയാളത്തിൽ മാത്രമല്ല തമിഴ് സിനിമ ആരാധകരുടെയും ഇഷ്ട്ട താരം കൂടിയാണ് ഇപ്പോൾ മഞ്ജു വാര്യർ. ബിഹൈൻഡ് വുഡ്സ് അവാർഡ് വേദിയിൽ മികച്ച നടിക്കുള്ള പ്രത്യേക പുരസ്കാരം നടി മഞ്ജു വാര്യർ ഏറ്റുവാങ്ങിയിരുന്നു. മലയാളത്തിൽ എന്ന പോലെ തമിഴിലും തന്റെ വ്യക്തിപ്രഭാവം പടർത്തിയതിന്റെ തെളിവാണ് ഈ പുരസ്കാരം. ധനുഷ് ചിത്രം അസുരനിലെ പ്രകടനത്തിനാണ് മഞ്ജു പുരസ്കാരം കരസ്ഥമാക്കിയത്. കൂടാതെ ലൂസിഫർ എന്ന ചിത്രത്തിലെ അഭിനയത്തിനും താരത്തിന് അവാർഡ് ലഭിച്ചു.
തമിഴ് സിനിമയിലെ പ്രമുഖ നടനും സംവിധായകനുമായ പാർത്ഥിപൻ ആയിരുന്നു പരിപാടി ആങ്കർ ചെയ്യാൻ നിന്നത്. മഞ്ജുവിന്റെ ഒരു ആരാധകൻ കൂടിയാണ് താൻ എന്ന് പാർത്ഥിപൻ വ്യക്തമാക്കി. കൂടാതെ മഞ്ജു സ്ത്രീകൾക്ക് മാതൃകയാണ് എന്നും പറഞ്ഞു.
ഒരു നല്ല ആസ്വാദകയ്ക്കേ നല്ലൊരു അഭിനേത്രിയാവാനും കഴിയൂ എന്നാണ് പാർത്ഥിപൻ മഞ്ജുവിനെപ്പറ്റി പറഞ്ഞത്. പാർത്ഥിപൻ സംവിധാനം ചെയ്ത ‘കതൈ, തിരക്കഥെയ്, വാസനം, ഇയക്കം’ കണ്ട് മഞ്ജു വാര്യർ ഒരു രാത്രി അദ്ദേഹത്തെ ഫോൺ ചെയ്ത് സിനിമ കണ്ടെന്നും, നന്നായിരുന്നെന്നും പറഞ്ഞു. പക്ഷെ അതേ താൻ തന്നെ സംവിധാനം ചെയ്ത ‘ഒത്ത സെരുപ്പ് സൈസ് 7’ കണ്ടിരുന്നെങ്കിൽ മഞ്ജു വിളിച്ചേനെ എന്നും പാർത്ഥിപൻ കൂട്ടിച്ചേർത്തു.
എന്നാൽ താൻ ആ സിനിമ കണ്ടിരുന്നെന്നും, ഫോൺ നമ്പർ നഷ്ടമായതിനാലാണ് വിളിക്കാൻ സാധിക്കാതെ പോയതെന്നും മഞ്ജു പ്രതികരിച്ചു.അപ്പോൾ തന്നെ ഫോൺ നമ്പർ അല്ല, ഫോൺ തന്നെ തരാമെന്ന് പറഞ്ഞ പാർത്ഥിപന്റെ കമന്റ് അവിടെ സന്നിദ്ധരായവരെയും മഞ്ജുവിനെയും ഒരുപോലെ പൊട്ടിചിരിപ്പിച്ചു. അപ്പോൾ തന്നെ കൂടെയുണ്ടായിരുന്ന അവതാരിക ”താങ്കൾക്ക് നമ്പറല്ലേ വേണ്ടത് കിട്ടും തത്കാലം അവർ പോട്ടെ” എന്ന് പറഞ്ഞതോട് കൂടി അവിടം ചിരിപൂരമായി മാറി.
Post Your Comments