CinemaGeneralLatest NewsNEWS

ഇതിനിടെ കാമുകന്‍ ഒരു സംശയം ചോദിക്കാന്‍ വന്നിരിക്കുന്നു : പ്രണയകാര്യം സംസാരിച്ച് മഡോണ

ആ പ്രണയ ദിനത്തില്‍ അവര്‍ക്ക് സംസാരിക്കാനുള്ള വേദി ഒരുക്കികൊടുക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചു

ഫെബ്രുവരി പതിനാല് പ്രണയ ദിനമായി ആഘോഷിക്കപ്പെടുമ്പോള്‍ പഴയകാല ഒരു ഫെബ്രുവരി പതിനാലിന്റെ ഓര്‍മ്മകള്‍ പങ്കിടുകയാണ്  നടി മഡോണ സെബാസ്റ്റ്യന്‍. ഒരാള്‍ പ്രണയം അറിയാന്‍ പ്രണയിക്കണം എന്നില്ലെന്നും പ്രണയിക്കുന്ന കൂട്ടുകാര്‍ക്ക് ചങ്ക് ആയി നിന്നാലും മതി എന്ന് പറഞ്ഞു കൊണ്ടാണ് പഴയകാല പ്രണയ ദിനത്തിലെ രസകരമായ ഒരു അനുഭവം മഡോണ വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പങ്കുവെച്ചത്.

‘ഹൈസ്കൂളില്‍ പഠിക്കുന്ന സമയം എന്റെ ഏറ്റവും അടുത്ത സുഹൃത്തിന് ഒരു പെണ്‍കുട്ടിയോട് പ്രണയം. അവള്‍ വേറെ ക്ലാസിലാണ്. പരസ്പരം ഇഷ്ടമൊക്കെ പറഞ്ഞിട്ടുണ്ട്. പക്ഷെ അന്ന് മോബൈല്‍ ഫോണും സോഷ്യല്‍ മീഡിയയും ഒന്നുമില്ലാത്തത് കൊണ്ട് ആശയവിനിമയം നടക്കുന്നില്ല. എല്ലാ ദിവസവും ഇവന്റെ വിഷമം കേള്‍ക്കലാണ് ഞങ്ങള്‍ ബാക്കി കൂട്ടുകാരുടെ പ്രധാന പണി. അങ്ങനെയിരിക്കുമ്പോള്‍ അതാ വരുന്നു. വാലന്റൈന്‍സ് ഡേ. പ്രണയിക്കുന്നവരെ സംബന്ധിച്ച് പ്രണയ ദിനം എന്നാല്‍ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദിവസമാണ്. ആ പ്രണയ ദിനത്തില്‍ അവര്‍ക്ക് സംസാരിക്കാനുള്ള വേദി ഒരുക്കികൊടുക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചു. അങ്ങനെ ക്ലാസ് റൂമില്‍ അവര്‍ ഒന്നിച്ച് സംസാരിക്കാനെത്തി. പക്ഷെ വാക്കുകള്‍ കിട്ടാത്ത അവസ്ഥ, രാവിലെ എന്താ കഴിച്ചേ? സിനിമ വല്ലോം കണ്ടോ? തുടങ്ങിയ ഒരു പ്രണയവും ഇല്ലാത്ത ചോദ്യങ്ങളും. ഇതിനിടെ കാമുകനായ അവന്‍ ഞങ്ങളുടെ അടുത്ത് സംശയം ചോദിക്കാന്‍ വന്നിരിക്കുന്നു. ഇനി എന്താണ് ചോദിക്കേണ്ടത് എന്നായിരുന്നു അവന്റെ സംശയം..അങ്ങനെയും കുറെ പ്രണയങ്ങളെ സ്കൂള്‍ ലൈഫില്‍ അടുത്തറിഞ്ഞിട്ടുണ്ട്’.

shortlink

Related Articles

Post Your Comments


Back to top button