GeneralLatest NewsTollywood

സ്ത്രീകൾക്കെതിരെയുള്ള അക്രമങ്ങള്‍ക്ക് കാരണം ടാക്സി ഡ്രൈവർമാര്‍; യുവനടനെതിരെ പരാതി

പരസ്യമായി മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് തെലങ്കാന സ്റ്റേറ്റ് ടാക്സി ഡ്രൈവർസ് അസോസിയേഷൻ പരാതി നൽകിയിട്ടുണ്ട്.

തെന്നിന്ത്യന്‍ സിനിമയിലെ യുവതാരമാണ് നാഗ ശൗര്യ. അഭിനയത്തിനു പുറമേ, തിരക്കഥാകൃത്തായും നിര്‍മ്മാതാവായും ഭാഗ്യം പരീക്ഷിച്ച താരം ഇപ്പോള്‍ വിവാദത്തില്‍പ്പെട്ടിരിക്കുകയാണ്. ചാലോ സംവിധായകൻ വെങ്കി കുഡുമുലയുമായുള്ള അഭിപ്രായ വ്യ്ത്യാസങ്ങള്‍ക്ക് പിന്നാലെ അടുത്ത വിവാദം ഒരു അഭിമുഖത്തിലെ അദ്ദേഹത്തിന്‍റെ വെളിപ്പെടുത്തലാണ്.

അടുത്തിടെ ഒരു ടിവി അഭിമുഖത്തിൽ ടാക്സി ഡ്രൈവർമാരെക്കുറിച്ചുള്ള അഭിപ്രായമുയര്‍ത്തിയ താരത്തിനെതിരെ പരാതി ഉയര്‍ന്നിരിക്കുകയാണ്. സ്ത്രീകൾക്കെതിരായ നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് പ്രധാന കാരണം ടാക്സി ഡ്രൈവർമാരാണെന്നായിരുന്നു നാഗയുടെ പ്രയോഗം. പരസ്യമായി മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് തെലങ്കാന സ്റ്റേറ്റ് ടാക്സി ഡ്രൈവർസ് അസോസിയേഷൻ പരാതി നൽകിയിട്ടുണ്ട്. ഈ വിഷയത്തിൽ താരം ഇതുവരെ പ്രതികരിച്ചിട്ടില്ല

shortlink

Post Your Comments


Back to top button