BollywoodGeneralLatest News

അമിത ​ഗ്ലാമറിൽ അച്ഛനൊപ്പം താരപുത്രി; വിമര്‍ശനങ്ങള്‍ ശക്തം

മനോഹരമായ കറുപ്പ് നിറത്തിലുള്ള ​വൈഡ് നെക്ക് ഗൌണ്‍ ധരിച്ചു നില്‍ക്കുന്ന താരത്തിന്റെ ചിത്രമാണ് സൈബർ ആക്രമണത്തിനു കാരണമായത്.

സോഷ്യല്‍ മീഡിയയില്‍ സജീവമായ ബോളിവുഡ് താരമാണ് സോനം കപൂര്‍. വ്യത്യസ്തമായ വസ്ത്ര ധാരണത്തിലൂടെ എന്നും വാര്‍ത്തകളില്‍ ഇടം നേടുന്ന താരം
അച്ഛനും നടനുമായ അനിൽ കപൂറിനൊപ്പം അതീവ ​ഗ്ലാമറസ്സിൽ ഫോട്ടോയ്ക്ക് പോസ് ചെയ്തെന്നാരോപിച്ചു വിമര്‍ശനത്തിനു ഇരയായിരിക്കുകയാണ്.

‘മലംഗ്’ എന്ന ചിത്രത്തിന്റെ പ്രീമിയർ ഷോയ്ക്ക് അനിൽ കപൂറിനൊപ്പം എത്തിയതായിരുന്നു സോനം. ആദിത്യ റോയ് കപൂറും ദിശാ പതാനിയും അനിൽ കപൂറുമാണ് ചിത്രത്തിൽ പ്രധാനവേഷത്തിലെത്തുന്നത്.

മനോഹരമായ കറുപ്പ് നിറത്തിലുള്ള ​വൈഡ് നെക്ക് ഗൌണ്‍ ധരിച്ചു നില്‍ക്കുന്ന താരത്തിന്റെ ചിത്രമാണ് സൈബർ ആക്രമണത്തിനു കാരണമായത്. ഇറക്കമുള്ള വൈഡ് നെക്ക് വസ്ത്രം ധരിച്ച് അമിത ​ഗ്ലാമറിൽ അച്ഛനൊപ്പം വന്നത് മോശമായെന്നാണ് ഒരുകൂട്ടം ആളുകൾ പറയുന്നത്. ഈ രീതിയിൽ വസ്ത്രം ധരിച്ച് അച്ഛന്റെ അരികിൽ നിൽക്കാൻ വിഷമമൊന്നും തോന്നിയില്ലെന്നും ഇത്തരം വസ്ത്രങ്ങൾ‌ ധരിക്കാൻ നാണമില്ലേ എന്നും ചിലര്‍ വിമർശിച്ചു.

അച്ഛനും മകളും തമ്മിലുളള ബന്ധം വസ്ത്രധാരണവുമായി താരതമ്യം ചെയ്യുന്നത് ജനങ്ങളുടെ തെറ്റായ കാഴ്ചപ്പാടാണെന്നും ഒരാൾക്ക് ഇഷ്ടമുളള വസ്ത്രം ധരിക്കാൻ സ്വാതന്ത്ര്യമുണ്ടെന്നും അത് ചോദ്യം ചെയ്യേണ്ടതില്ലെന്നുമാണ് ഭൂരിഭാ​ഗം ആളുകളുടെയും അഭിപ്രായം

shortlink

Related Articles

Post Your Comments


Back to top button