തങ്ങളുടെ പ്രിയതാരങ്ങള്ക്ക് എത്രത്തോളം കാലുയര്ത്താനാകും എന്നത് മലയാളത്തെിലെ ആരാധകരില്‍ ഒരു വിഭാഗത്തിനിടയില്‍ ഏറെ ചര്‍ച്ച നടക്കുന്ന കാര്യമാണ്. കായംകുളം കൊച്ചുണ്ണി, ലൂസിഫര്‍ എന്നീ ചിത്രങ്ങളില്‍ മോഹന്‍ലാല്‍ എതിരാളിയുടെ നെഞ്ചില്‍ ചവുട്ടുന്നതെല്ലാം ആരാധകരെ ആവേശത്തിലാക്കിയിരുന്നു. അടുത്തിടെ ഷൈലോക്കില്‍ സംഘടന രംഗത്തില്‍ എതിരാളിയുടെ തോളോളം കാലുയര്‍ത്തിയ ഷോട്ടിലൂടെ മമ്മൂട്ടിയും കൈയടി നേടി. ഇപ്പോഴിതാ ജയസൂര്യയും തന്റെ കഴിവ് പ്രകടിപ്പിക്കുകയാണ്.
ക്രിസ്മസ് റിലീസായി തിയറ്ററുകളില്‍ എത്തിയ ആക്ഷന്‍ ചിത്രം തൃശൂര്‍ പൂരത്തിനായി ജയസൂര്യയും സമാന പ്രകടനം കാഴ്ചവെച്ചിരുന്നു. രാജേഷ് മനോഹര്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ പുള്ള് ഗിരി എന്ന മാസ് പരിവേഷമുള്ള കഥാപാത്രമായാണ് ജയസൂര്യ എത്തുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗിനിടയിലുള്ള ഒരു ഫോട്ടോ ഇപ്പോള്‍ രാജേഷ് പങ്കുവെച്ചിരിക്കുകയാണ്. ”കാല് ഏത് വരെ പൊക്കാൻ പറ്റുമെന്നു ചോദിച്ചതാ ഇത്രയ്ക്കും പ്രതീക്ഷച്ചില്ല.” എന്ന അടികുറിപ്പോടെയാണ് സംവിധായകൻ ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. കാലുയര്‍ത്തി സംവിധായകൻ രാജേഷിന്റെ തോളില്‍ ജയസൂര്യ വെച്ചിരിക്കുന്നതാണ് ഫോട്ടോയിലുള്ളത്.
Post Your Comments