CinemaGeneralLatest NewsMollywoodNEWS

‘എന്റെ ഓരോ ഹൃദയമിടിപ്പും നിന്നെ തിരഞ്ഞെടുത്തുകൊണ്ടേയിരിക്കും’; പ്രണയ നിമിഷം പങ്കിട്ട് കൗശിക്ക് ബാബു

മലയാള ടെലിവിഷൻ പരമ്പരയ്ക്ക് ശേഷം 2015ല്‍ പുറത്തിറങ്ങിയ വൈറ്റ് ബോയ്‌സ് എന്ന ചിത്രത്തിലും താരം നായകനായെത്തിയിരുന്നു.

സ്വാമി അയ്യപ്പനായി മലയാളികളുടെ ഹൃദയത്തിലിടം നേടിയ താരമാണ് കൗശിക്ക് ബാബു. സ്വാമി അയ്യപ്പന്‍ പരമ്പര എത്രകണ്ടാലും മതിവരാത്ത മലയാളിക്ക് കൗശിക്കിനെ മറക്കാന്‍ പ്രയാസമാണ്. താരത്തിന്റെ വിവാഹവും മറ്റും മലയാളികള്‍ ആഘോഷിച്ചതാണ്. ഭവ്യ പശുപുലേറ്റിയുമായുള്ള താരത്തിന്റെ വിവാഹം കഴിഞ്ഞ വര്‍ഷമായിരുന്നു. ഇപ്പോഴിതാ ഇന്‍സ്റ്റാഗ്രാമില്‍ താരം പങ്കുവച്ച ഒരു പുതിയ ചിത്രമാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.

‘ഞാന്‍ നിന്നെ തിരഞ്ഞെടുത്തു. ഇടതടവില്ലാതെ ഒരുപാട് തവണ വീണ്ടും വീണ്ടും തിരഞ്ഞെടുക്കുന്നു. സംശയമില്ലാതെ ഓരോ ഹൃദയമിടിപ്പിലും ഞാന്‍ നിന്നെ തിരഞ്ഞെടുത്തുകൊണ്ടേയിരിക്കും.’ എന്നാണ് താരം ചിത്രത്തിന് ക്യാപ്ഷന്‍ നല്‍കിയിരിക്കുന്നത്.

മലയാള ടെലിവിഷൻ പരമ്പരയ്ക്ക് ശേഷം 2015ല്‍ പുറത്തിറങ്ങിയ വൈറ്റ് ബോയ്‌സ് എന്ന ചിത്രത്തിലും താരം നായകനായെത്തിയിരുന്നു. മലയാളത്തില്‍ അയ്യപ്പനായി വേഷമിട്ടതിനുശേഷം തെലുങ്കിലെ ഭക്തപരമ്പരകളില്‍ മുരുകനായും, ശങ്കരനായും വേഷം ചെയിതിരുന്നു.

shortlink

Post Your Comments


Back to top button