
നടനായും അവതാരകനായും പ്രേക്ഷകരുടെ സ്വന്തം താരമായ ആളാണ് ആദിൽ ഇബ്രാഹിം. ചുരുക്കം ചില സിനിമകൾ, ചുരുക്കം വേദികൾ എങ്കിലും താരത്തിന്റെ അവതരണ ശൈലിയും അഭിനയ മികവുമാണ് പ്രേക്ഷകരുടെ പ്രിയ താരമായി മാറാൻ അദ്ദേഹത്തിന് സാധിച്ചത്. ഉയരങ്ങൾ കീഴടക്കുംതോറും ആരാധകരോടുള്ള അദ്ദേഹത്തിന്റെ പെരുമാറ്റമാണ് അദ്ദേഹത്തിന്റെ വിജയവും. ഇപ്പോഴിതാ ആദിലിന്റെ പിറന്നാൾ ദിനത്തിൽ ഭാര്യ നമിത പങ്ക് വച്ച ചിത്രവും ക്യാപ്ഷനുമാണ് വൈറലായിരിക്കുന്നത്.
“നമ്മുടെ പ്രിയപെട്ടവരുടെ പിറന്നാൾ ദിനം എപ്പോഴും പ്രത്യേകതകൾ നിറഞ്ഞതാണ്. ഈ പിറന്നാൾ പ്രത്യേകിച്ചും എനിക്ക് ഒരുപാട് പ്രിയപ്പെട്ടതാണ് കാരണം. ഇത് എന്റെ കുഞ്ഞിന്റെ പിറന്നാൾ ആണ്. വിവാഹശേഷം കൂടുന്ന ആദ്യ പിറന്നാൾ. എന്റെ സൂപ്പർ സ്റ്റാറിന് ഹാപ്പി ബർത്ത് ഡേ” എന്നാണ് നമിത ഇൻസ്റ്റയിൽ കുറിച്ചിരിക്കുന്നത്.
നിരവധി ആളുകളാണ് ആദിലിനു ജന്മദിന ആശംസയുമായി രംഗത്ത് വരുന്നത്.
Post Your Comments