CinemaGeneralLatest NewsMollywoodNEWS

‘എന്ത് വസ്ത്രം ധരിക്കണം എന്നുള്ളത്. ഞാൻ തീരുമാനിക്കും’ ; വിമർശകന് കിടിലൻ മറുപടി നൽകി കരിക്ക് താരം അമേയ മാത്യു

സ്റ്റൈലിഷ് ലുക്കിലുള്ള രണ്ട് ചിത്രങ്ങളാണ് നടി തന്റെ ഇൻസ്റ്റഗ്രാം പേജിൽ പങ്കുവച്ചത്.'

ഗ്ലാമർ വസ്ത്രം ധരിച്ചുള്ള ചിത്രം പോസ്റ്റ് ചെയ്തതിന് വിമർശിക്കാനെത്തിയ ആൾക്ക് തക്ക മറുപടിയുമായി നടി അമേയ. ‘ക്യൂട്ട് ആയല്ലോ അമേയാ.. പക്ഷേ കുറച്ചു ‘ചൂട്’ ആയി വരുന്ന പോലുള്ള വേഷം.’ എന്നായിരുന്നു ചിത്രത്തിന് വിമര്‍ശകന്റെ കമന്റ്.

ഉടനെത്തി നടിയുടെ മറുപടി: ‘ഞാൻ ഇങ്ങനെയാണ്, ചേട്ടനെയോ ബാക്കി ഉള്ളവരെയോ എന്തെങ്കിലും തെളിയിക്കേണ്ട കാര്യം എനിക്കില്ല മോനൂസേ. എന്റെ ഇഷ്ടമല്ലേ എന്തു വസ്ത്രം ധരിക്കണം എന്നുള്ളത്. ഞാൻ പണ്ടേ ഇതുപോലുള്ള വസ്ത്രങ്ങൾ ധരിക്കാറുണ്ട്. അപ്പോഴൊന്നും ഇല്ലാത്ത കുരുപൊട്ടലാ ഇപ്പോള്‍ ചിലർക്ക്. ഞാൻ ഇതിനെ വകവയ്ക്കുന്നില്ല.’: അമേയ പറഞ്ഞു.

 

സ്റ്റൈലിഷ് ലുക്കിലുള്ള രണ്ട് ചിത്രങ്ങളാണ് നടി തന്റെ ഇൻസ്റ്റഗ്രാം പേജിൽ പങ്കുവച്ചത്.’ മറ്റുള്ളവർ നിങ്ങളെകുറിച്ച് പറയുന്നത് അവരുടെ കാഴ്ചപാടുകളാണ്, അതുകേട്ടാൽ നിങ്ങൾക്ക് അവരായി മാറാം… ഇല്ലെങ്കിൽ നിങ്ങളായിതന്നെ ജീവിക്കാം.’–ഇതായിരുന്നു ഫോട്ടോയ്ക്ക് നൽകിയ അടിക്കുറിപ്പ്.

ഒരു പഴയ ബോംബ് കഥ, ആട് 2 എന്നീ ചിത്രങ്ങളിലൂടെയാണ് അമേയ അഭിനയരംഗത്ത് എത്തിയതെങ്കിലും കരിക്ക് എന്ന യൂട്യൂബ് ചാനലിലെ ഒരു വീഡിയോയിലൂടെയാണ് നടിയെ കൂടുതൽ പ്രേക്ഷകർ തിരിച്ചറിയാൻ തുടങ്ങിയത്. മമ്മൂട്ടിയുടെ ദ് പ്രീസ്റ്റ് ആണ് ഇനി നടിയുടെ റിലീസ് ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം.

shortlink

Related Articles

Post Your Comments


Back to top button