GeneralLatest NewsMollywoodMovie GossipsNEWSWOODs

ഒരു ചെറിയ ഇടവേളക്ക് ശേഷം മലയാളത്തിലേക്ക് തിരിച്ചുവരവിനൊരുങ്ങി നടി ഐശ്വര്യ ലക്ഷ്മി

കലർപ്പില്ലാത്ത അഭിനയത്തിനുടമയാണ് നടി ഐശ്വര്യ ലക്ഷ്മി. ശ്രദ്ധേയമായ വേഷങ്ങളിലൂടെ മലയാളിപ്രേക്ഷകരുടെ മനസ്സിൽ ഇടം പിടിച്ച താരം കഴിഞ്ഞ കുറച്ചു മാസങ്ങളായി  മലയാളസിനിമാലോകത്ത് നിന്ന് വിട്ട്  നിൽക്കുകയാണ്. പൃഥ്വിരാജ് നായകനായ ‘ബ്രദേഴ്‌സ് ഡേ’ എന്ന ചിത്രത്തിലാണ് താരം അവസാനമായി മലയാളത്തില്‍ അഭിനയിച്ചത്. താരമിപ്പോൾ തമിഴിൽ ഒരുങ്ങുന്ന മണിരത്നം ചിത്രം 'പൊന്നിയിൻ സെൽവൻ' ചിത്രത്തിന്റെഷൂട്ടിങിലാണ്.

കലർപ്പില്ലാത്ത അഭിനയത്തിനുടമയാണ് നടി ഐശ്വര്യ ലക്ഷ്മി. ശ്രദ്ധേയമായ വേഷങ്ങളിലൂടെ മലയാളിപ്രേക്ഷകരുടെ മനസ്സിൽ ഇടം പിടിച്ച താരം കഴിഞ്ഞ കുറച്ചു മാസങ്ങളായി  മലയാളസിനിമാലോകത്ത് നിന്ന് വിട്ട്  നിൽക്കുകയാണ്. പൃഥ്വിരാജ് നായകനായ ‘ബ്രദേഴ്‌സ് ഡേ’ എന്ന ചിത്രത്തിലാണ് താരം അവസാനമായി മലയാളത്തില്‍ അഭിനയിച്ചത്. താരമിപ്പോൾ തമിഴിൽ ഒരുങ്ങുന്ന മണിരത്നം ചിത്രം ‘പൊന്നിയിൻ സെൽവൻ’ ചിത്രത്തിന്റെഷൂട്ടിങിലാണ്. എന്നാൽ മലയാളത്തിലേക്ക് ഒരു തിരിച്ചുവരവിന് താരം ഒരുങ്ങിക്കഴിഞ്ഞു എന്നാണ് ഇപ്പോൾ സിനിമാലോകത്ത് നിന്നുള്ള വാർത്ത.

ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം ഐശ്വര്യ മലയാളത്തിലേക്ക് തിരിച്ചെത്തുകയാണ്. സംവിധായകന്‍ മാര്‍ട്ടിന്‍ പ്രക്കാട്ട് നിര്‍മിക്കുന്ന ചിത്രത്തിലൂടെയാണ് താരം തിരിച്ചെത്തുന്നത്.  ഹ്രസ്വ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ അഖില്‍ അനില്‍കുമാര്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. ‘അവിട്ടം- ഉണ്ണിക്കുട്ടന്റെ ഗുഡ് ഡേ’, ‘ദേവിക +2 ബയോളജി’ തുടങ്ങിയ ചില ഹിറ്റ് ഹ്രസ്വചിത്രങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചിട്ടുള്ള അഖില്‍ അനില്‍കുമാര്‍ ഓണ്‍ലൈന്‍ ആരാധകർക്ക് സുപരിചിതനാണ്.

കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്ത് ധനുഷ് നായകനായി അഭിനയിക്കുന്ന ‘സുരുളി’യാണ് ഐശ്വര്യലക്ഷ്മി തമിഴിൽ നായികയായി അരങ്ങേറുന്ന ചിത്രം. ഈ ചിത്രത്തിന്റെ റിലീസിങ്ങിനായി കാത്തിരിക്കുകയാണ് താരത്തിന്റെ ആരാധകർ.

shortlink

Related Articles

Post Your Comments


Back to top button