മിമിക്രി രംഗത്തിലൂടെ സിനിമയിലേക്ക് എത്തുകയും വ്യത്യസ്തമായ വേഷപ്പകർച്ചകൾ കൊണ്ട് ജനഹൃദയങ്ങൾ കീഴടക്കിയ നടനാണ് ജയസൂര്യ. നടന്റെതായി പുറത്തിറങ്ങാറുളള മിക്ക ചിത്രങ്ങള്‍ക്കും മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിക്കാറുളളത്.
വിനയന്‍ സംവിധാനം ചെയ്ത ഊമപെണ്ണിന് ഉരിയാടാ പയ്യൻ എന്ന ചിത്രത്തിലാണ് താരം ആദ്യമായി നായകനായി എത്തുന്നത്. തുടര്‍ന്ന് കരിയറിന്റെ തുടക്കത്തില്‍ നിരവധി വിജയ ചിത്രങ്ങള്‍ ജയസൂര്യക്ക് ലഭിച്ചിരുന്നു. അടുത്തിടെ നടന്നൊരു അഭിമുഖത്തില്‍ തന്റെ കരിയറില്‍ ശ്രദ്ധിക്കപ്പെട്ട ചിത്രം ചതിക്കാത്ത ചന്തുവിനെ കുറിച്ച് താരം പറഞ്ഞ വാക്കുകൾ രസകരമാണ്.
ഈ ചിത്രത്തിലെ തന്റെ അഭിനയത്തെ കുറിച്ചാണ് ജയസൂര്യ തുറന്നുപറഞ്ഞത്. ചതിക്കാത്ത ചന്തുവിലെ തന്റെ കരച്ചില്‍ കണ്ടാല്‍ സഹിക്കാന്‍ പറ്റുകയില്ലെന്നും അത്രയ്ക്ക് ബോറാണെന്നും നടന്‍ പറഞ്ഞു. ചതിക്കാത്ത ചന്തുവിലെ ഒരു രംഗം ചൂണ്ടിക്കാട്ടിയാണ് ഈ കാര്യം ജയസൂര്യ പറഞ്ഞത്.
ചതിക്കാത്ത ചന്തു എന്ന ചിത്രത്തില്‍ ചന്തു എന്ന കഥാപാത്രം ഒരു കത്ത് വായിച്ചു കേട്ടതിന് ശേഷം അതോര്‍ത്ത് വൈകാരികമായി പ്രകടനം കാഴ്ചവെക്കുന്ന രംഗമുണ്ട്. ഏറെ വിഷാദനായി ഇരിക്കേണ്ട രംഗത്തില്‍ മുഖത്ത് ഒരു ഭാവവും വന്നില്ലല്ലോ എന്ന് സംവിധായകന്‍ റാഫി തന്നോട് പറഞ്ഞതായി ജയസൂര്യ പറഞ്ഞു. ആ സമയത്ത് എങ്ങനെ ഭാവം കൊടുക്കേണ്ടത് എന്ന് തനിക്കറിയില്ലായിരുന്നുവെന്ന് താരം പറഞ്ഞു. ഒരു നടന് അഭിനയിക്കാന്‍ എറ്റവും ബുദ്ധിമുട്ടുളള സാഹചര്യത്തെക്കുറിച്ചും നടന്‍ വ്യക്തമാക്കി. വേറെയൊരു വ്യക്തി ഡയലോഗ് പറയുമ്പോള്‍ അത് കേട്ട് കൊണ്ടിരിക്കാനാണ് ഏതൊരു നടനും ഏറെ ബുദ്ധിമുട്ട് അനുഭവപ്പെടുക എന്ന് താരം സൂചിപ്പിച്ചു.
അന്വേഷണം എന്ന ചിത്രമാണ് നടന്റെതായി ഒടുവില്‍ തിയറ്ററുകളിൽ എത്തിയത്. ഇതിൽ താരത്തിന്റെ പ്രകടനം അഭിനന്ദനങ്ങൾ ഏറ്റുവാങ്ങി. അന്വേഷണത്തിന് പിന്നാലെ വെളളം, രാമസേതു, അപ്പോസ്തലം, സത്യന്‍ ബയോപിക്ക്, ആട് 3, കത്തനാര്‍ തുടങ്ങിയ സിനിമകളും ജയസൂര്യയുടെതായി വരുന്നുണ്ട്.
Post Your Comments