CinemaGeneralLatest NewsMollywoodNEWS

‘മദ്യപിക്കുന്നത് അത്ര വലിയ കുറ്റമൊന്നുമല്ല ; തുറന്നു പറയാന്‍ എന്തിനാണ് പേടിക്കുന്നത് ; വെളിപ്പെടുത്തലുമായി നടി വീണ നന്ദകുമാര്‍

ഇന്നത്തെ തലമുറയിലെ ഭൂരിഭാഗം കുട്ടികളും ബിയര്‍ അടിക്കുന്നവരാണ്

കെട്ട്യോളാണ് എൻ്റെ മാലാഖ എന്ന ചിത്രത്തിലൂടെ പ്രേക്ഷകർക്ക് സുപരിചിതയായി മാറിയ താരമാണ്  വീണ നന്ദകുമാര്‍. ഒരു അഭിമുഖത്തിൽ രണ്ടെണ്ണം അടിച്ചാല്‍ നന്നായി സംസാരിക്കും’ എന്നു വീണയുടെ പ്രസ്താവന ഏറെ വൈറലായിരുന്നു. ഈ വിഷയം ഏറെ ട്രോളുകള്‍ക്കാണ് വഴി വെച്ചത്. ഇപ്പോഴിതാ ഈ വിഷയത്തോട് പ്രതികരിച്ച് എത്തിയിരിക്കുകയാണ് വീണ. സ്റ്റാര്‍ ആന്‍ഡ് സ്‌റ്റൈലിന് നൽകിയ അഭിമുഖത്തിലാണ് ഇതേകുറിച്ച് താരം പറയുന്നത്.

മദ്യപിക്കുന്നത് തുറന്നു പറയാന്‍ എന്തിനാണ് മടി കാണിക്കുന്നതെന്നും അത് അത്ര വലിയ കുറ്റമൊന്നുമല്ലല്ലോ എന്നും നടി ചോദിക്കുന്നു. ബിയര്‍ കഴിച്ചാല്‍ കുറച്ചധികം സംസാരിക്കും എന്ന് താൻ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നുവെന്നും താന്‍ ബിയര്‍ കഴിക്കാറുണ്ടെന്നും വീണ പറഞ്ഞു. ഇന്നത്തെ തലമുറയിലെ ഭൂരിഭാഗം കുട്ടികളും ബിയര്‍ അടിക്കുന്നവരാണെന്നും അത് തുറന്നു പറയുന്നതില്‍ കുഴപ്പമുള്ളതായി തനിക്ക് തോന്നിയിട്ടില്ലെന്നും മറ്റൊരാളെയും ദ്രോഹിക്കുന്ന കാര്യമൊന്നുമല്ലല്ലോ അതെന്നും വീണ ചോദിക്കുന്നു. ഓരോരുത്തരുടെയും സ്വകാര്യ ഇഷ്ടങ്ങളാണ് അതൊക്കെ, പിന്നെ, തൻറെ വാക്കുകൾ വളച്ചൊടിച്ച് ആഘോഷിക്കുന്നതും ട്രോള്‍ വീഡിയോ ഇറക്കുന്നതുമൊക്കെ ശരിയാണോ എന്നത് അത് ചെയ്യുന്നവരാണ് ചിന്തിക്കേണ്ടതെന്നും വീണ പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button